വെ‌ള്ളിത്തിരയിലെ വെള്ളച്ചാട്ടങ്ങൾ!
കണ്ടെത്തു
 
കണ്ടെത്തു
 

ചിക്കമഗളൂര്‍ കാലാവസ്ഥ

വര്‍ഷം മുഴുവന്‍ ആളുകളെത്തുന്ന സ്ഥലമാണ് ചിക്കമഗളൂര്‍. എന്നാലും ഒക്‌ടോബര്‍ മുതല്‍ ഏപ്രില്‍ വരെയുള്ള മാസങ്ങളാണ് ഇവിടെ ആള്‍ത്തിരക്കേറുക. ജൂണ്‍ - സെപ്തംബര്‍ മാസങ്ങളാണ് വെള്ളച്ചാട്ടങ്ങളും മറ്റും കാണാന്‍ ഏറ്റവും അനുയോജ്യം.

നിലവിലെ കാലാവസ്ഥ പ്രവചനം
Chikmagalur, India 22 ℃ Light rain shower
കാറ്റ്: 8 from the WSW ഈര്‍പ്പം: 97% മര്‍ദ്ദം: 1008 mb മേഘാവൃതം: 83%
5 പകല്‍ കാലാവസ്ഥ പ്രവചനം
പകല്‍ കാഴ്ചപ്പാട് കൂടിയ കുറഞ്ഞ
Thursday 25 May 28 ℃83 ℉ 20 ℃ 69 ℉
Friday 26 May 27 ℃81 ℉ 21 ℃ 70 ℉
Saturday 27 May 27 ℃81 ℉ 21 ℃ 69 ℉
Sunday 28 May 27 ℃81 ℉ 21 ℃ 69 ℉
Monday 29 May 26 ℃79 ℉ 21 ℃ 70 ℉
വേനല്‍ക്കാലം

മാര്‍ച്ച് മുതല്‍ മെയ് വരെയാണ് വേനല്‍ക്കാലം. വേനല്‍ക്കാലത്ത് പകല്‍സമയത്ത് കടുത്ത ചൂട് അനുഭവപ്പെടുന്നു. 35 ഡിഗ്രി സെല്‍ഷ്യസിനും 32 ഡിഗ്രി സെല്‍ഷ്യസിനുമിടയിലായിരിക്കും ഈ സമയത്തെ ചൂട്. എങ്കിലും നിരവധി യാത്രികര്‍ വേനല്‍ക്കാലത്തും ചിക്കമഗളൂരിലെത്താറുണ്ട്.

മഴക്കാലം

ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലത്താണ് ഇവിടെ മഴപെയ്യുന്നത്. താരതമ്യേന നല്ലരീതിയില്‍ മഴ ലഭിക്കുന്ന പ്രദേശമാണിത്. വെളളച്ചാട്ടങ്ങള്‍ ഉള്ള പ്രദേശമായതിനാല്‍ മഴക്കാലത്ത് ഇവിടെയെത്തുന്ന സഞ്ചാരികളുടെ എണ്ണം കൂടുതലാണ്.

ശീതകാലം

ഒക്‌ടോബര്‍ മുതല്‍ ഫെബ്രുവരിവരെയുള്ള ശൈത്യകാലത്താണ് ഏറ്റവും കൂടുതല്‍ ആളുകള്‍ ഇവിടെയത്തുക. പകല്‍ സമയത്തും രാത്രിയുമെല്ലാം മനോഹരമായ കാലാവസ്ഥയാണ് ഇക്കാലത്തുണ്ടാവുക. 17 ഡിഗ്രി സെല്‍ഷ്യസ് മാത്രമാണ് ഇക്കാലത്തെ കുറഞ്ഞ താപനില. കൂടിയത് 20 ഡിഗ്രിയും. ഇക്കാലത്ത് എപ്പോള്‍ വേണമെങ്കിലും ചിക്കമഗളൂരിലേക്ക് ഒരു യാത്ര പ്ലാന്‍ ചെയ്യാം.