ചിറ്റോര്‍ഗഡിലെ പ്രധാന ടൂറിസ്റ്റ് ആകര്‍ഷണമാണ് വിക്ടറി ടവര്‍ എന്നുപറയുന്ന വിജയ സ്തംഭ. എഡി 1440ല്‍ മഹാറാണ കുംഭയാണ് ഈ സ്തംഭം പണിതത്. മുഹമ്മദ് ഖില്‍ജിയില്‍ നിന്നും സാമ്രാജ്യം പിടിച്ചെടുത്തതിന്റെ സ്മരണയ്ക്കായിട്ടാണ് അദ്ദേഹം ഇത് പണികഴിപ്പിച്ചത്. ഈ സ്തംഭത്തിന് ഏതാണ്ട് 37 മീറ്റര്‍ ഉയരവും 9 നിലകളുമുണ്ട്. ഹിന്ദുദൈവങ്ങളുടെ ചിത്രംആലേഖനം ചെയ്താണ് സ്തംഭം അലങ്കരിച്ചിരിക്കുന്നത്. രാമായണത്തില്‍ നിന്നും മഹാഭാരതത്തില്‍ നിന്നുമുള്ള സംഭവങ്ങള്‍ ഇതില്‍ ചിത്രങ്ങളായി ചേര്‍ത്തിട്ടുണ്ട്. ടവറിന് മുകളില്‍ കയറിയാല്‍ ചിറ്റോര്‍ഗഡ് നഗരത്തിന്റെ മനോഹരമായ കാഴ്ച കാണാം.