സന്ദര്‍ശകരുടെ പ്രധാന ആകര്‍ഷണ കേന്ദ്രങ്ങളില്‍ ഒന്നാണ് രാജ്ബാരി എന്നും അറിയപ്പെടുന്ന രാജകൊട്ടാരം. കൂറ്റന്‍ ഇഷ്ടികകള്‍ കൊണ്ട് നിര്‍മിച്ച വെള്ളനിറത്തിലുള്ള ഈ കൊട്ടാരത്തിലായിരുന്നു കുച്ച് ബീഹാറിന്‍െറ ശില്‍പ്പികളായ രാജാക്കന്മാര് താമസിച്ചിരുന്നത്. രാജഭരണകാലത്തിന് ശേഷം ബ്രിട്ടീഷുകാരാണ് കൊട്ടാരം ഉപയോഗിച്ചിരുന്നത്. നിലവില്‍ നഗരത്തിന്‍െറ പ്രൗഡ ചരിത്രം പറയുന്ന മ്യൂസിയമാണ് ഇവിടം.