കൂനൂരിലെ ഒരു പ്രധാന സന്ദര്‍ശന കേന്ദ്രമാണ് ഡ്രൂഗ് ഫോര്‍ട്ട്. തകര്‍ന്ന് കിടക്കുന്ന അവസ്ഥയിലുള്ള ഈ കോട്ട ടിപ്പു സല്‍ത്താന്‍ പട്ടാളത്തിന്റെ ഔട്ട് പോസ്റ്റായി ഉപയോഗിച്ചിരുന്നതാണ്. ഇവിടെ നിന്നാല്‍ സമീപപ്രദേശങ്ങളുടെ ഒരു വിഹഗ വീക്ഷണം ലഭിക്കും. നോണ്‍സച്ച് എസ്റ്റേറ്റിലൂടെ അല്പം നടന്നാല്‍ കോട്ടയിലെത്താം. കൂനൂരില്‍ നിന്ന് നാല് കിലോമീറ്റര്‍ അകലെയാണ് ഈ സ്ഥലം. സമുദ്രനിരപ്പില്‍ നിന്ന്
2000 മീറ്റര്‍ ഉയരത്തിലുള്ള ഇവിടെ നിന്നാല്‍ സമതല പ്രദേശങ്ങളുടെ കാഴ്ച വ്യക്തമായി കാണാം. പക്ഷി നിരീക്ഷണത്തിന് യോജിച്ച സ്ഥലമാണിത്. അപൂര്‍വ്വ ഇനത്തില്‍ പെട്ട നിരവധി പക്ഷികളെ ഇവിടെ കാണാനാവും.