നീലഗിരിയിലെ മൂന്നാമത്തെ വലിയ വെള്ളച്ചാട്ടമാണ് കടാരി. ഇന്ത്യയിലെ ആദ്യ ജലവൈദ്യുത പദ്ധതി കൂടിയായ ഇത് കടാരി ഹൈഡ്രോ ഇലക്ട്രിക് സിസ്റ്റം എന്ന് അറിയപ്പെടുന്നു. കൂനൂരിന്റെ മധ്യഭാഗത്ത് നിന്ന് പത്തുകിലോമീറ്റര്‍ അകലെ കുന്ദ റോഡിലാണ് ഈ വെള്ളച്ചാട്ടം. 180 മീറ്റര്‍ ഉയരം ഇതിനുണ്ട്. 1000 കിലോവാട്ട് വൈദ്യുതി ഇവിടെ ഉത്പാദിപ്പിക്കപ്പെടുന്നുണ്ട്. കടാരി വെള്ളച്ചാട്ടത്തിനടുത്തായി ലോസ് ഫാള്‍സ് എന്ന വെള്ളച്ചാട്ടവുമുണ്ട്. മഴക്കാലത്ത് നിറഞ്ഞ് കവിഞ്ഞ വെള്ളച്ചാട്ടത്തിന്റെ കാഴ്ച അതിമനോഹരമാണ്. ഈ പ്രദേശത്തിന്റെ ഉയരവും, പരിസരങ്ങളുടെ മനോഹാരിതയും ചേര്‍ന്ന് വെള്ളച്ചാട്ടം ആകാശത്ത് നിന്ന് ഭൂമിയിലേക്ക് പതിക്കുന്ന പോലെയുള്ള തോന്നല്‍ കാഴ്ചക്കാര്‍ക്ക് ഉളവാക്കും.