കോര്‍ബറ്റ് ദേശീയ ഉദ്യാനത്തിലെ ആന സവാരി ഒരിക്കലും മറക്കാന്‍ കഴിയാത്ത അനുഭവമായിരിക്കും. ആനപ്പുറത്ത് കയറി ദേശീയ ഉദ്യാനത്തിന്റെ കേന്ദ്ര മേഖലയിലേക്കും ബഫര്‍ സോണിലേക്കും പോകാവുന്നതാണ്. ഈ യാത്രയില്‍ വന്യമൃഗങ്ങളെ കാണാന്‍ കഴിയും. പരിശീലനം ലഭിച്ച ആനകളെയാണ് സവാരിക്ക് ഉപയോഗിക്കുന്നത്. ഇവയെ നിയന്ത്രിക്കാന്‍ ഉദ്യാനത്തിന്റെ മുക്കും മൂലയും അറിയാവുന്ന ആള്‍ക്കാരും ഉണ്ടാകും. താരതമ്യേന കുറഞ്ഞ നിരക്കില്‍ ബിജ്രാനി, ധികാല മേഖലകളില്‍ സവാരി നടത്താവുന്നതാണ്. കുമേരിയ, റിംഗോഡ മേഖലകള്‍ ഉള്‍പ്പെടുന്ന ഉദ്യാനത്തിന്റെ ബഫര്‍ സോണിലേക്കും ആനപ്പുറത്ത് കയറി പോകാം.