കോര്‍ബറ്റ് ദേശീയ ഉദ്യാനം സന്ദര്‍ശിക്കുന്നവര്‍ക്ക് ഏര്‍പ്പെടാവുന്ന നല്ലൊരു വിനോദമാണ് ചൂണ്ടയിടല്‍. കോസി, രാംഗംഗ നദികളില്‍ നിന്ന് മഷീര്‍ മീനുകളെ പിടിക്കാവുന്നതാണ്. മഷീര്‍ മീനുകളെ ചൂണ്ടയിടുന്നതിനായുള്ള പ്രത്യേക ടൂറുകളും സംഘടിപ്പിക്കുന്നുണ്ട്. രാംഗംഗ നദിയിലാണ് ഇത്തരം ടൂറുകള്‍ നടക്കുക. ഫ്ളൈ ഫിഷിംഗിലും സ്പിന്നിംഗിലും ഏര്‍പ്പെടാനുള്ള അവസരവും ഇവിടെ ഉണ്ട്. രാമഗഢ്, പഞ്ചേശ്വര്‍, ബിന്‍സാര്‍ തുടങ്ങിയ സ്ഥലങ്ങളിലും ചൂണ്ടയിടാവുന്നതാണ്. വനംവകുപ്പ് അധികൃതരില്‍ അനുമതി വാങ്ങിയ ശേഷമേ ചൂണ്ടയിടല്‍ പോലുള്ള വിനോദങ്ങളില്‍ ഏര്‍പ്പെടാവൂ.
ചൂണ്ടയിടാന്‍ ആഗ്രഹിക്കുന്നവര്‍ തോള്‍സഞ്ചി, വൈക്കോല്‍ത്തൊപ്പി, സണ്‍ഗ്ളാസുകള്‍, കെഡുകള്, മുട്ടോളമെത്തുന്ന ബൂട്ട്, അണുനാശക ലേപനങ്ങള്‍, കീടനാശിനികള്‍, വിന്‍ഡ് ചീറ്ററുകള്, കൈയ്യുറകള്‍, സണ്‍ടാന്‍ മുതലായവ ഒപ്പം കരുതുക. ഫിഷിംഗ് റോഡ് ഇവിടെ വാടകയ്ക്ക് ലഭിക്കും. 500 രൂപയാണ് ദിവസ വാടക. കോര്‍ബറ്റ് ദേശീയ ഉദ്യാനത്തിലെ നദികളില്‍ നിന്ന് മഷീര്‍ മീനുകളെ പിടിച്ചതിനെ കുറിച്ച് ജിം കോര്‍ബറ്റ് തന്റെ മാന്‍ ഈറ്റേഴ്സ് ഓഫ് കുമൗണ്‍ എന്ന പുസ്തകത്തില്‍ വിശദീകരിച്ചിട്ടുണ്ട്. രാംഗംഗ, കോസി, മണ്ഡല്, കോത്രി നദികളില്‍ മീന്‍ പിടിക്കുന്നതിന് മുന്‍കൂര്‍ അനുമതി വാങ്ങേണ്ടതാണ്.