Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കോര്‍ബറ്റ്‌ ദേശീയ ഉദ്യാനം » ആകര്‍ഷണങ്ങള് » കോസി നദി

കോസി നദി, കോര്‍ബറ്റ്‌ ദേശീയ ഉദ്യാനം

36

ഇന്ത്യയിലെയും നേപ്പാളിലെയും പ്രധാനപ്പെട്ട നദികളില്‍ ഒന്നാണ് കോസി. കോസി നദിയുടെ ഉത്ഭവസ്ഥാനം കുന്നുകളാല്‍ ചുറ്റപ്പെട്ടിരിക്കുന്നു. ഈ മലനിരകളാണ്‌ കോസി നദിയെ വടക്ക്‌ ഭാഗത്ത്‌ കാണപ്പെടുന്ന യര്‍ലൂങ്‌ സാങ്‌പോയില്‍ നിന്ന്‌ വേര്‍തിരിക്കുന്നത്‌.

സപ്‌തകോശി അല്ലെങ്കില്‍ കോശി എന്നും ഈ നദി അറിയപ്പെടുന്നു. കഴിഞ്ഞ 250 വര്‍ഷങ്ങള്‍ക്കിടെ കോസി നദിയുടെ ഒഴുക്കിന്റെ ദിശയില്‍ വലിയ മാറ്റം വന്നിട്ടുണ്ട്‌. കിഴക്കു നിന്ന്‌ പടിഞ്ഞാറേക്ക്‌ 250 കിലോമീറ്ററോളം മാറിയാണ്‌ ഇപ്പോള്‍ കോസി നദി ഒഴുകുന്നത്‌. ഋഗ്വേദത്തിലും മഹാഭാരതത്തിലും കോസി നദിയെ കുറിച്ച്‌ പരാമര്‍ശങ്ങളുണ്ട്‌. ഋഗ്വേദത്തില്‍ കോസി നദിയെ കൗശിക എന്നും മഹാഭാരതത്തില്‍ കൗശികി എന്നുമാണ്‌ വിശേഷിപ്പിച്ചിരിക്കുന്നത്‌. ഏഴുനദികള്‍ ചേര്‍ന്നാണ്‌ സപ്‌തകോശി രൂപപ്പെട്ടിരിക്കുന്നതെന്നും മഹാഭാരത്തില്‍ പറയുന്നു.

കോസി നദിയില്‍ സഞ്ചാരികള്‍ക്ക്‌ മീന്‍പിടിക്കാം. ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള സമയവും ഫെബ്രുവരി മുതല്‍ ജൂണ്‍ വരെയുള്ള സമയവുമാണ്‌ ചൂണ്ടയിടലിന്‌ ഏറ്റവും അനുയോജ്യം. കോസി നദിയില്‍ നിന്ന്‌ മീന്‍പിടിക്കുന്നതിനുള്ള അനുമതിയും മറ്റും ഇവിടെ പ്രവര്‍ത്തിക്കുന്ന റിസോര്‍ട്ടുകാര്‍ സംഘടിപ്പിച്ചു തരും. മഴക്കാലത്ത്‌ നദി കരകവിഞ്ഞ്‌ ഒഴുകും. ഈ സമയത്ത്‌ തീരങ്ങളില്‍ വലിയ ഇരുളന്‍ കല്ലുകള്‍ പ്രത്യക്ഷപ്പെടുന്നത്‌ പതിവാണ്‌. അതുകൊണ്ട്‌ തന്നെ നദിയുടെ ഒഴുക്ക്‌ ക്രമരഹിതമാകുകയും ദിശ അടിക്കടി മാറുകയും ചെയ്യും. മഴക്കാലത്ത്‌ കോസി നദി ബീഹാറിലും ബംഗ്‌ളാദേശിലും വെള്ളപ്പൊക്കത്തിന്‌ കാരണമാകാറുണ്ട്‌.

One Way
Return
From (Departure City)
To (Destination City)
Depart On
25 Apr,Thu
Return On
26 Apr,Fri
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
25 Apr,Thu
Check Out
26 Apr,Fri
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
25 Apr,Thu
Return On
26 Apr,Fri

Near by City