കോര്‍ബറ്റ് ദേശീയ ഉദ്യാനത്തിന്റെ വടക്ക്- കിഴക്ക് ഭാഗത്തെ അതിര്‍ത്തിയാണ് മണ്ഡല് നദി. ചമോലി ജില്ലയിലെ ടല്ലാ സലാനില് നിന്നാണ് ഈ നദി ഉത്ഭവിക്കുന്നത്. മണ്ഡല് നദി 32 കിലോമീറ്റര്‍ സഞ്ചരിച്ച് ദോമുണ്ഡയില് വച്ച് രാംഗംഗ നദിയുമായി ചേരുന്നു. മഷീര്‍ മത്സ്യങ്ങള്‍ പെറ്റുപെരുകുന്നതും മണ്ഡല് നദിയിലാണ്. ഇവിടെ സഞ്ചാരികള്‍ക്ക് ചൂണ്ടയിടല്‍ പോലുള്ള വിനോദങ്ങളില്‍ ഏര്‍പ്പെടാനും സൗകര്യമുണ്ട്.