സോനാനദി രാംഗംഗയുടെ ഒരു പോഷകനദിയാണ്. സോനാനദി വന്യജീവി സങ്കേതത്തിന് ആ പേര് ലഭിച്ചതും ഈ നദിയില്‍ നിന്നു തന്നെ. വടക്ക് പടിഞ്ഞാറ് ഭാഗത്തു നിന്ന് കോര്‍ബറ്റ് ദേശീയ ഉദ്യാനത്തിലേക്ക് പ്രവേശിക്കുന്ന ഈ നദി ഇവിടെ വച്ച് രാംഗംഗ നദിയുമായി ചേരുന്നു. നദിയുടെ മണല്‍ത്തിട്ടകളില്‍ സ്വര്‍ണ്ണം കാണപ്പെടുന്നതിനാല്‍ ഇത് സ്വര്ണ്ണനദിയെന്നും അറിയപ്പെടുന്നു.