കോര്ട്ടലത്തിലെ ഏറ്റവും പ്രശസ്തമായ കാഴ്ചയാണ് കുട്രാളനാഥര്‍ ക്ഷേത്രം. തിരുകുട്രാളനാഥര് എന്ന പേരില്‍ വാഴുന്ന ശിവനാണ് ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ. ചോള - പാണ്ഡ്യരാജാക്കന്മാരുടെ കാലത്തെ പലവിധ എഴുത്തുകള്‍ ഈ ക്ഷേത്രത്തില്‍ കാണാം. നദികളും പര്‍വ്വതങ്ങളും നിറഞ്ഞ പ്രകൃതിസൗന്ദര്യത്തിന് നടുവിലാണ് ഈ ക്ഷേത്രം.അഗ്സത്യമുനി പ്രാര്‍ത്ഥിച്ച ക്ഷേത്രം എന്ന ഖ്യാതിയും കുട്രാളനാഥര്‍ ക്ഷേത്രത്തിനുണ്ട്. പുരാണ കഥകള്‍ കൊത്തിവച്ചിട്ടുള്ള ചിത്രസഭയാണ് കുട്രാളനാഥര്‍ ക്ഷേത്രത്തിലെ പ്രധാനപ്പെട്ട ഒരു കാഴ്ച