ചെമ്പകമരങ്ങള്‍ക്കിടയിലൂടെ ഒഴുകുന്ന ചെമ്പകദേവി വെള്ളച്ചാട്ടം കോര്ട്ടലത്ത് കണ്ടിരിക്കേണ്ട കാഴ്ചകളില്‍ ഒന്നാണ്. ഈ മരങ്ങളാണ് വെള്ളച്ചാട്ടത്തിന് ഈ പേര് നല്‍കിയിരിക്കുന്നത്. രണ്ട് വെള്ളച്ചാട്ടങ്ങള്‍ ഇവിടെയുണ്ട്. ദുര്‍ഗാ ദേവിയുടെ അവതാരമായ ചെമ്പക ദേവിക്ക് സമര്‍പ്പിക്കപ്പെട്ട ഒരു ക്ഷേത്രവും ഇവിടെയുണ്ട്.