തമിഴ്നാട്ടിലെ വലിയ രണ്ടാമത്തെ ബീച്ചും, ഏഷ്യയിലെ തന്നെ വലിയ ബീച്ചുകളിലൊന്നുമാണ് സില്‍വര്‍ ബീച്ച്. നഗരത്തിന്റെ കിഴക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ ബീച്ച് സഞ്ചാരികളുടെ പ്രധാന ആകര്‍ഷണമാണ്. ബോട്ടിംഗ്, കുതിരസവാരി തുടങ്ങിയവക്കും ഇവിടെ സൗകര്യങ്ങളുണ്ട്. ഒരു ബോട്ട് ഹൗസും, കുട്ടികള്‍ക്കായുള്ള പാര്‍ക്കും ഇവിടെ പ്രവര്‍ത്തിക്കുന്നു.