സംസ്ഥാനത്തിന്റെ ജീവനാഡി എന്ന് വിശേഷിപ്പിക്കാവുന്ന ഒന്നാണ് ചമേര ഡാം. ഡല്‍ഹൌസിയില്‍ നിന്നും 35 കിലോമീറ്റര്‍ അകലെയായി രവി നദിക്കു കുറുകെയാണ് ഡാം നിര്‍മ്മിച്ചിരിക്കുന്നത്. ഈ പ്രദേശത്തെ പ്രധാന ജല വൈദ്യുത പദ്ധതിയാണ് ചമേര ഡാം. തടാകത്തില്‍ ജല ജീവികളുടെ സാന്നിധ്യമില്ലാത്തതിനാല്‍ തന്നെ റോവിംഗ്,പെഡല്‍ ബോട്ടിംഗ്,മോട്ടോര്‍ ബോട്ടിംഗ്,സെയിലിംഗ്, ആന്ക്ലിംഗ്,കനോയിംഗ്,കയകിംഗ് തുടങ്ങി ഒട്ടേറെ ജല വിനോദങ്ങള്‍ ഇവിടെ സാധ്യമാണ്. ഹിമാചല്‍ പ്രദേശ് സംസ്ഥാന ഗവണ്മെന്റ് ഇത്തരം ജല വിനോധങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ മുന്‍കൈയെടുത്തിരിക്കുന്നു. സര്‍ക്കാര്‍ വക ഹൗസ് ബോട്ടുകള്‍,തോണികള്‍ എന്നിവ ഇവിടെ ഏര്‍പ്പെടുത്തിയിട്ടുണ്ട്.