5877 മീറ്റര്‍ ഉയരമുള്ള ബരകണ്ട കൊടുമുടിക്കും 6133 മീറ്റര്‍ ഉയരമുള്ള ടെന്റ് കൊടുമുടിക്കും ഇടയിലാണ് ചോബിയ പാസ്. സമുദ്ര നിരപ്പില്‍ നിന്നും 5000 മീറ്റര്‍ ഉയരമുള്ള ഭര്‍മൗര്‍ ഗ്രാമത്തിലാണ് ഇതിന്റെ സ്ഥാനം. വടക്കും തെക്കുമായി സ്ഥിതി ചെയ്യുന്ന സന്‍സ് കാര്‍,മണി മഹേഷ് നിരകളുടെ മൊത്തത്തിലുള്ള കാഴ്ച്ച ഇവിടെ നിന്നും ലഭിക്കും.
കീഴ്ക്കാം തൂക്കായ കന്‍ഗ്ല പാസിലേക്ക് ട്രെക്കിംഗ് പ്ലാന്‍ ചെയ്യുന്നവര്‍ക്ക് അതുമായി ചേര്‍ന്നു പോകുന്ന ഒരനുഭവമായിരിക്കും ഇവിടം പകര്‍ന്നു നല്‍കുക. പ്രധാനമായും നന്നായി പരിശീലനമുള്ളവര്‍ മാത്രം ഇവിടെ ട്രെക്കിംഗിന് നടത്തുന്നതാണ് സുരക്ഷിതം.