അഞ്ച് പാലങ്ങള്‍ എന്നര്‍ത്ഥം വരുന്ന പ്രദേശമാണ് പാഞ്ച്പുല. ഡല്‍ഹൌസിയില്‍ നിന്നും 3 കിലോമീറ്റര്‍ അകലെ ഈ വിനോദ സഞ്ചാര കേന്ദ്രം സ്ഥിതി ചെയ്യുന്നു. കുത്തിയൊഴുകുന്ന അരുവികള്‍ ഈ പ്രദേശത്തെ തികച്ചും വേറിട്ട കാഴ്ചയാണ്. ഡല്‍ഹൌസി,ബല്ലുന് പ്രദേശങ്ങളിലേക്ക് കുടിവെള്ളമെത്തിക്കുന്നതില്‍ ഈ പ്രദേശത്തിന് വളരെ വലിയ പങ്കുണ്ട്. ദയകുണ്ടിന്റെ വടക്ക് ഭാഗത്ത് നിന്നും ഒഴുകുന്ന ഈ അരുവി പിന്നീടു ഭൂഗര്‍ഭ ഗര്‍ത്തത്തിലൂടെ പാഞ്ച്പുലയിലെ വിവിധ ജലസ്രോതസ്സുകളിലേക്ക് ഒഴുകിയെത്തുന്നു.
പ്രശസ്ത വിപ്ലവകാരിയായ അജിത് സിംഗിന്റെ പേരിലുള്ള സ്മാരകം ഇവിടെ അരുവികളുടെ സംഗമ സ്ഥാനത്തായി നിര്‍മ്മിച്ചിട്ടുണ്ട്. പാഞ്ച്പുലയിലേക്കുള്ള വഴിയില്‍ സത്ധാര എന്ന പേരില്‍ മറ്റൊരു വെള്ളച്ചാട്ടം കാണാം. ഇതിനു ഔഷദ ഗുണമുണ്ടെന്നു ഇവിടുത്തുകാര്‍ വിശ്വസിക്കുന്നു.