നഗരത്തിലെ മറ്റൊരു പ്രധാന സന്ദര്‍ശന സ്ഥലമാണ് സത്ധാര ഫാള്‍സ്. ഇവിടെയുള്ള ഏഴു ഉറവകളില്‍ നിന്നാണ് ഈ വെള്ളച്ചാട്ടത്തിനു ഈ പേര് ലഭിച്ചത്. പാഞ്ച്പുലയിലേക്കുള്ള യാത്രാമധ്യേയുള്ള സത് ധാര ഫാള്‍സ് സമുദ്ര നിരപ്പില്‍ നിന്നും ഏകദേശം 2036 മീറ്റര്‍ ഉയരെയായി സ്ഥിതി ചെയ്യുന്നു. ഈ ജലത്തിലെ ഗധക് എന്ന പേരിലരിയപ്പെടുന്ന മൈക്കയുടെ സാന്നിധ്യം ഇതിനു ഔഷദ ഗുണങ്ങള്‍ പകര്‍ന്നു നല്‍കുന്നതായി ഇവിടുത്തുകാര്‍ വിശ്വസിക്കുന്നു. മെയ് മാസ പകുതി മുതല്‍ ഒക്ടോബര്‍ മാസപ്പകുതി വരെയാണ് എവിടെ ഏറ്റവും സുന്ദരമായ കാലാവസ്ഥ അനുഭവപ്പെടുന്നത്. ആ സമയത്താണ് സഞ്ചാരികളധികവും ഇവിടേയ്ക്ക് എത്താറുള്ളത്.