ഡല്‍ഹൌസി പ്രദേശത്തെ ഏറ്റവും വലിയ ചര്‍ച്ചാണ് സെന്റ് പാട്രിക്സ് ചര്‍ച്ച്. 1909 ലായി പണി കഴിപ്പിച്ച ഇതിന്റെ പ്രധാന ഹാളിലായി തന്നെ ഏകദേശം മുന്നൂറോളം പേര്‍ക്ക് ഇരിക്കുവാന് സാധിക്കും. കന്റോന്മെന്റിനു താഴെ വരുന്ന ബലുന്‍ ഫാള്‍സിന് സമീപമാണ് സെന്റ് പാട്രിക്സ് ചര്‍ച്ച് സ്ഥിതി ചെയ്യുന്നത്. ഇവിടുത്തെ ആര്‍മി ഓഫീസര്‍മാരാണ് ഈ ചര്‍ച്ചിന്റെ നിര്‍മ്മാണത്തിനു പിന്നില്‍. ജലന്ധറിലെ കത്തോലിക് രൂപതയുടെ കീഴില്‍ വരുന്ന ചര്ച്ചാണിത് . ഞായറാഴ്ചകളിലെ കുര്‍ബാനയില്‍ പങ്കെടുക്കാന്‍ ഒട്ടേറെ വിശ്വാസികള്‍ ഈ പള്ളിയിലെത്തുന്നു. ഡല്‍ഹൌസി ബസ് സ്റ്റാന്‍ഡില്‍ നിന്നും ഏകദേശം 2 കിലോമീറ്റര്‍ യാത്ര ചെയ്ത് ഇവിടെയെത്താം.