എട്ടിന്റെ ആകൃതിയില്‍ ചുറ്റി വളഞ്ഞു കിടക്കുന്ന റോഡാണിത്. ഹിന്ദിയില്‍ തണ്ടി എന്നാല്‍ തണുപ്പെന്നും സടക് എന്നാല്‍ റോഡ് എന്നുമാണ് അര്‍ഥം. റോഡിന്റെ ഇരു വശങ്ങളിലായുള്ള ദേവ ദാരു ,പൈന്‍,ഓക്ക് മരങ്ങള്‍ ഈ പ്രദേശത്തെ സൂര്യ രശ്മികള്‍ കീഴെ കുട പിടിച്ചു ഈ പാതയിലൂടെ നടക്കുന്നവര്‍ക്ക് തണലും തണുപ്പും നല്കുന്നു. അതിനാലാണ് ഈ റോഡിനു ഇങ്ങനെയൊരു പേര് ലഭിച്ചത്.
യാത്രികര്‍ സുഖകരമായ കാലാവസ്ഥ ആസ്വദിച്ചു കൊണ്ട് നടക്കാനിറങ്ങുന്ന പ്രദേശമാണിത്. തൊട്ടടുത്തായി സ്ഥിതി ചെയ്യുന്ന മൗണ്ട് പംഗി നിരകളുടെ ഭംഗി ഇവിടെ നിന്നും കണ്ടാസ്വദിക്കാം.