മോത്തി ദാമന്‍ കോട്ടയുടെ പരിസരത്ത് ദാമന്‍ ഗംഗാ നദിയോട് ചേര്‍ന്ന് രണ്ട് ലൈറ്റ്ഹൗസുകളാണ് ഉള്ളത്. ഇതില്‍ പഴയ ലൈറ്റ്ഹൗസാണ് പോര്‍ട്ടുഗീസുകാരുടെ കാലത്ത് നിര്‍മിച്ചത്. ഇന്ത്യാ ഗവണ്മെന്റ് നിര്‍മിച്ച പുതിയ ലൈറ്റ്ഹൗസ് പഴയതിനോട് ചേര്‍ന്നാണ് നിര്‍മിച്ചത്. റിവോള്‍വിംഗ് ടവര്‍ മാതൃകയിലുള്ള ഈ ലൈറ്റ്ഹൗസില്‍ 204 മീറ്റര്‍ വിസ്തൃതിയുള്ള വിളക്കാണ് സ്ഥാപിച്ചിട്ടുള്ളത്. സുരക്ഷാ കാരണങ്ങളാല്‍ പുതിയ ലൈറ്റ് ഹൗസില്‍ പ്രവേശനം അനുവദനീയമല്ല. പഴയ ലൈറ്റ്ഹൗസിന് മുകളില്‍ കയറിയാല്‍ കാണുന്ന കടലിന്‍െറ ദൂരകാഴ്ച മനോഹരമാണ്.