ദണ്ഡേലി ബസ് സ്റ്റാന്‍ഡില്‍ നിന്നും 12 കിലോമീറ്റര്‍ യാത്രചെയ്താല്‍ കുള്‍ഗി നേച്ചര്‍ ക്യാംപിലെത്താം. കുള്‍ഗി വില്ലേജിലുളള ഈ ക്യാംപ് ദണ്ഡേരിയിലെത്തുന്ന സഞ്ചാരികള്‍ക്ക് ഇഷ്ടപ്പെടുന്ന ഒരു കാഴ്ചയായിരിക്കും. കൊടുംകാടിനുള്ളില്‍ ടെന്റ് കെട്ടി താമസിക്കാനുള്ള സൗകര്യങ്ങളുണ്ട് ഇവിടെ. സഞ്ചാരികള്‍ക്ക് താമസിക്കാനായി ഇവിടെ പന്ത്രണ്ട് ടെന്റുകളാണ് ഉള്ളത്. ഓരോ ടെന്റിനും പക്ഷികളുടെ പേരാണിട്ടിരിക്കുന്നത് എന്നാണ് ഇവിടത്തെ പ്രത്യേകത. ഇവിടെ താമസസൗകര്യത്തിനായി ദാണ്ഡേലി വന്യജീവി സങ്കേതം അധികൃതരെയാണ് ബന്ധപ്പെടേണ്ടത്.