ദന്തേവാഡയിലെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നാണ് ദന്തേശ്വരി ക്ഷേത്രം. ദന്തേശ്വരി ദേവിയെ ആരാധിക്കുന്ന ഈ ക്ഷേത്രം ഇന്ത്യയിലെ 52 ശക്തിപീഠങ്ങളില്‍ ഒന്നായിട്ടാണ് കണക്കാക്കുന്നത്. ദന്തേവാഡ എന്ന സ്ഥലം ഈവിടുത്തെ ദേവിയുടെ പേരിനാലാണ് അറിയപ്പെടുന്നത്. ആ പ്രദേശത്തെ കുടംബ ദേവതയാണ് ദന്തേശ്വരി. സതീ ദേവിയുടെ പല്ലുകള്‍ വീണതിവിടെയാണന്നാണ് പറയപ്പെടുന്നത്. അതിനാല്‍ സത്യ യുഗത്തില്‍ എല്ലാ ശക്തിപീഠങ്ങളും പണികഴിപ്പിച്ചപ്പോള്‍ ഇവിടുത്തെ ക്ഷേത്രത്തിലെ പ്രതിഷ്ഠ ദന്തേശ്വരി എന്നറിയിപ്പെട്ടു.