Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» ഡാര്‍ജിലിംഗ്

ഡാര്‍ജിലിംഗ് - ഇന്ത്യയുടെ തേയില സ്വര്‍ഗം

28

പശ്ചിമബംഗാളിന്‍െറ വടക്കുഭാഗത്ത് തേയിലത്തോട്ടങ്ങളുടെയും മഞ്ഞണിഞ്ഞ ഹിമാലയപര്‍വതനിരകളുടെയും മടിത്തട്ടില്‍ സുഷുപ്തിയിലാണ്ട് കിടക്കുന്ന മനോഹര ഹില്‍സ്റ്റേഷനാണ് ഡാര്‍ജിലിംഗ്. ബ്രിട്ടീഷുകാരാണ് ഈ മനോഹര നാടിനെ ലോകമറിയുന്ന വിനോദസഞ്ചാര കേന്ദ്രമായി വളര്‍ത്തിയെടുത്തത്. വര്‍ണമനോഹരിയായ പ്രകൃതിയുടെ നിറകാഴ്ചയൊരുക്കുന്ന ഡാര്‍ജിലിംഗ് ഹിമാലയന്‍ റെയില്‍വേയാണ് ഇവിടത്തെ പ്രധാന ആകര്‍ഷണം.

പല്‍ചക്രങ്ങളില്‍ കൊരുത്ത് സാവധാനം സഞ്ചരിക്കുന്ന ഈ തീവണ്ടിയിലിരുന്ന് മലനിരകളുടെ ഭംഗി മനസില്‍ ആവാഹിക്കാന്‍ സഞ്ചാരികള്‍ മാസങ്ങള്‍ക്ക് മുമ്പേ ടിക്കറ്റ് റിസര്‍വ് ചെയ്ത് കാത്തിരിക്കുകയാണ്. മഹാഭാരതനിരകള്‍ എന്നും അറിയപ്പെടുന്ന ഹിമാലയത്തിലെ ഈ ഉയരം കുറഞ്ഞ മലനിരകളുടെ ഭംഗി നിരവധി ബോളീവുഡ് ചിത്രങ്ങളില്‍ ഒപ്പിയെടുത്തിട്ടുണ്ട്. നിരവധി ഹോളീവുഡ് ചിത്രങ്ങളും ഇവിടെ ചിത്രീകരിച്ചിട്ടുണ്ട്. തേയിലത്തോട്ടങ്ങളാലും വിശ്വപ്രസിദ്ധമാണ് ഡാര്‍ജിലിംഗ്. രുചി വൈവിധ്യങ്ങളാലും ഉന്നത ഗുണനിലവാരത്താലും പ്രസിദ്ധമാണ് ഡാര്‍ജിലിംഗ് തെയില.

യുദ്ധസ്മാരകം

മനോഹരമായ ഈ നാടിന് രൂക്ഷ പോരാട്ടങ്ങളുടെ പഴയകാല ചരിത്രവുമുണ്ട്.  ഈ നാടിന്‍െറ നിയന്ത്രണത്തിനായുള്ള പോയകാല പോരാട്ടങ്ങളുടെ തുടര്‍ച്ചയാണ് ഗൂര്‍ഖാലാന്‍റ് എന്ന പ്രത്യേക സംസ്ഥാനത്തിന്‍െറ പേരില്‍ ഇന്ന് നടക്കുന്ന ആക്രമണങ്ങള്‍. മഞ്ഞണിഞ്ഞ മലനിരകള്‍ക്ക് അഭിമുഖമായി സ്ഥാപിച്ചിരിക്കുന്ന യുദ്ധസ്മാരകം ഇവിടെയത്തെുന്നവര്‍ നിര്‍ബന്ധമായും സന്ദര്‍ശിച്ചിരിക്കണം. മനോഹരമായ പശ്ചാത്തലത്തില്‍ ഫോട്ടോയെടുക്കാന്‍ ഇതിലും നല്ളൊരു സ്ഥലം ഇല്ല എന്നു തന്നെ വേണം പറയാന്‍.

പ്രകൃതി നിറയൗവനത്തോടെ

ആല്‍പ്പൈന്‍ മരങ്ങള്‍ നിറഞ്ഞ താഴ്വരകളിലൂടെയും സാല്‍,ഓക്ക് മരങ്ങള്‍ നിറഞ്ഞ വനമേഖലയിലൂടെയുമുള്ള യാത്രകള്‍ ആരുടെയും ഓര്‍മയില്‍ തങ്ങിനില്‍ക്കുന്നവ ആയിരിക്കും. കാലാവസ്ഥ മാറ്റത്തിനനുസരിച്ച് നിറം മാറാതെ ഹരിതാഭ പുതച്ച് നില്‍ക്കുന്നവയാണ് ഇവിടത്തെ വനങ്ങളില്‍ ഭൂരിപക്ഷവും. ഇത് ഈ ഹില്‍സ്റ്റേഷന്‍െറ ആകര്‍ഷണം വര്‍ധിപ്പിക്കുന്നു.  പദ്മജാ നായിഡു ഹിമാലയന്‍ സുവോളജിക്കല്‍ പാര്‍ക്കും ലോയ്ഡ്സ് ബൊട്ടാണിക്കല്‍ ഗാര്‍ഡനും പ്രകൃതി സ്നേഹികളുടെയും ഫോട്ടോഗ്രാഫര്‍മാരുടെയും ഇഷ്ടതാവളമാണ്. ഉയര്‍ന്ന നിലവാരമുള്ള ഓര്‍ക്കിഡുകള്‍ ധാരാളം ലഭിക്കുന്ന സ്ഥലവുമാണ് ഡാര്‍ജിലിംഗ്.

വന്യജീവി സമ്പത്ത്

പശ്ചിമബംഗാള്‍ ഫോറസ്റ്റ് ഡിവിഷനാണ് ഇവിടത്തെ വന്യജീവി സമ്പത്തിന്‍െറ സംരക്ഷണ ചുമതല. കടുവ,പുലി,ഒറ്റക്കൊമ്പന്‍ കണ്ടാമൃഗം, ആനകള്‍, മാന്‍ തുടങ്ങിയവയാണ് പൊതുവെ കണ്ടുവരുന്ന മൃഗങ്ങള്‍. ചില ദേശാടനപക്ഷികളെയൂം കണ്ടുവരുന്നതിനാല്‍ പക്ഷി നിരീക്ഷകരുടെയും ിഷ്ട സങ്കേതമാണ് ഇവിടം.

ഷോപ്പിംഗ്

പരമ്പരാഗതവും പ്രാദേശികവുമായ വസ്തുക്കള്‍ വിലപേശിയാല്‍ താരതമ്യേന കുറഞ്ഞ വിലക്ക് ലഭിക്കുന്ന സ്ഥലമാണ് ഡാര്‍ജിലിംഗ്. ദുര്‍ഗാപൂജയും ദീപാവലിയും കാളി പൂജയുമെല്ലാം ഇവിടത്തുകാര്‍ ആഘോഷപൂര്‍വം കൊണ്ടാടുന്നവയാണ്. പ്രാദേശികമായ നിരവധി ഉല്‍സവങ്ങളും ഇവിടത്തുകാര്‍ ആഘോഷിക്കാറുണ്ട്. വര്‍ഷത്തില്‍ എപ്പോള്‍ ഡാര്‍ജിലിംഗില്‍ ചെന്നാലും ഒരു ആഘോഷത്തിന്‍െറ അന്തരീക്ഷമായിരിക്കുമെന്ന് വേണമെങ്കില്‍ പറയാം. പ്രാദേശിക സംസ്കാരത്തെ കുറിച്ച് പഠിക്കാന്‍ ബുദ്ധ വിഹാരങ്ങളാണ് നല്ല മാര്‍ഗം. വിനോദസഞ്ചാരികളോട് സംസാരിക്കാനും കാഴ്ചകള്‍ കാണിക്കാനും സന്നദ്ധരായവരാണ് ഇവിടത്തെ ബുദ്ധ സന്യസിമാരില്‍ അധികവും.

ഭക്ഷണപ്രിയരുടെ നാട്

മോമോയാണ് പ്രാദേശിക ഭക്ഷണങ്ങളുടെ നിരയില്‍ മുന്നില്‍ നില്‍ക്കുന്നത്. ചിക്കന്‍/ബീഫ്/പോര്‍ക്ക്/പച്ചക്കറി എന്നിവ ഉപയോഗിച്ച് പാചകം ചെയ്യുന്ന മോമോ ചൂടുള്ള സോസിനൊപ്പമാണ് നല്‍കുക. നൂഡില്‍സ് പോലുള്ള സൂപ്പുകളും സുഗന്ധ ദ്രവ്യങ്ങളിട്ട ചോറുമാണ് പ്രാദേശിക ഭക്ഷണങ്ങളില്‍ മറ്റുള്ളവ.

കൊളോണിയല്‍ നഗരം

ബ്രിട്ടീഷ് ഭരണകാലത്തിന്‍െറ ഓര്‍മകളുണര്‍ത്തുന്ന നഗരമാണ് ഡാര്‍ജിലിംഗ്. ബ്രിട്ടീഷുകാര്‍ ശ്രദ്ധയോടെ കാത്തുസൂക്ഷിച്ചിരുന്ന നഗരത്തില്‍ അന്ന് നിര്‍മിച്ച യൂറോപ്യന്‍ മാതൃകയിലുള്ള കെട്ടിടങ്ങളും ഗോഥിക്ക് മാതൃകയിലുള്ള ക്രെസ്തവ ദേവാലയങ്ങളും ആരെയും ആകര്‍ഷിക്കുന്നതാണ്. ഇവയുടെ ചിത്രങ്ങള്‍ അച്ചടിച്ച ഫോട്ടോഗ്രാഫുകളും പോസ്റ്റ്കാര്‍ഡ് സുവനീറുകളും സഞ്ചാരികള്‍ക്ക് വാങ്ങാന്‍ ലഭിക്കും.

എപ്പോഴും ഉല്ലസിച്ച് നടക്കാന്‍ ഇഷ്ടപ്പെടുന്നവരാണ് ഡാര്‍ജിലിംഗുകാര്‍. സംഗീതപ്രേമികളായ ഇവര്‍ക്ക് നിരവധി ഉപകരണങ്ങള്‍ കൈകാര്യം ചെയ്യാനും അറിയാം. ഡാര്‍ജിലിംഗുകാരുടെ സംഗീത പ്രേമത്തെക്കുറിച്ചും പ്രാദേശിക സംഗീത ക്ളബ്ബുകളെ കുറിച്ചുമെല്ലാം സംഗീതത്തെ ഇഷ്ടപ്പെടുന്നവര്‍ നിരവധി സ്ഥലങ്ങളില്‍ എഴുതുകയും ബ്ളോഗ് ചെയ്യുകയും ഒക്കെ ചെയ്തിട്ടുണ്ട്.

ഒറ്റെക്കെത്തുന്നവര്‍ക്കും കുടുമബവുമായി വരുന്നവര്‍ക്കും ഡാര്‍ജിലിംഗ് നിരവധി കാഴ്ചകളാണ് ഒരുക്കിയിട്ടുള്ളത്. പശ്ചിമ ബംഗാളിലെ മറ്റുവടക്കന്‍ മേഖലകളിലൂടെ യാത്ര ചെയ്യാന്‍ ആഗഹിക്കുന്നവര്‍ക്ക് താവളമടിക്കാവുന്ന സ്ഥലം കൂടിയാണ് ഡാര്‍ജിലിംഗ്.

കാഴ്ചകള്‍

ഹാപ്പിവാലി തെയിലതോട്ടം, ലോയ്ഡ് ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍, ഡാര്‍ജിലിംഗ് ഹിമാലയന്‍ റെയില്‍വേ, ബതാസിയ ലൂപ്പും യുദ്ധ സ്മാരകവും,കേബിള്‍ കാര്‍, ബുദ്ധ ദേവാലയമായ ഭൂട്ടിയ ബസ്റ്റി ഗൊമ്പ, ഹിമാലയന്‍ മൗണ്ടനീയറിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടും മ്യൂസിയവും തുടങ്ങി നിരവധി ആകര്‍ഷക കാഴ്ചകളാണ് ഇവിടെയുള്ളത്.

ഡാര്‍ജിലിംഗ് പ്രശസ്തമാക്കുന്നത്

ഡാര്‍ജിലിംഗ് കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം ഡാര്‍ജിലിംഗ്

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം ഡാര്‍ജിലിംഗ്

  • റോഡ് മാര്‍ഗം
    നാഷണല്‍ ഹൈവേ 31ഉം 55ഉം വഴി ഇവിടെയത്തൊം. സിലിഗുരിയും കലീംപോംഗുമാണ് അടുത്ത നഗരങ്ങള്‍.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    ഡാര്‍ജിലിംഗില്‍ റെയില്‍വേ സ്റ്റേഷനുണ്ട്. സിലിഗുരിക്കടുത്ത ജല്‍പായ്ഗുരിയാണ് ഏറ്റവും വലിയ റെയില്‍വേ സ്റ്റേഷന്‍. ഇവിടെ നിന്ന് രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളിലേക്ക് ട്രെയിന്‍ സര്‍വീസുകള്‍ ഉണ്ട്.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    സിലിഗുരിയാണ് ഏറ്റവും അടുത്ത വിമാനത്താവളം. ഇവിടെ നിന്ന് രാജ്യത്തെ വിവിധ നഗരങ്ങളിലേക്കും വിദേശ രാജ്യങ്ങളിലേക്കും വിമാന സര്‍വീസുകള്‍ ഉണ്ട്.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
28 Mar,Thu
Return On
29 Mar,Fri
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
28 Mar,Thu
Check Out
29 Mar,Fri
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
28 Mar,Thu
Return On
29 Mar,Fri