Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ദില്ലി » ആകര്‍ഷണങ്ങള് » ഗുരുദ്വാര ബംഗ്ലാ സാഹിബ്

ഗുരുദ്വാര ബംഗ്ലാ സാഹിബ്, ദില്ലി

346

ദില്ലി പ്രധാനപ്പെട്ട സിഖ് ആരാധനാകേന്ദ്രമാണ് ഗുരുദ്വാര ബംഗ്ലാ സാഹിബ്. കോണാട്ട് പ്ലേസിന് സമീപത്താണ് ഇത് സ്ഥിതിചെയ്യുന്നത്. സുവര്‍ണ മകുടങ്ങളുള്ള മനോഹരമായ നിര്‍മ്മിതിയാണിത്. എട്ടാമത്തെ സിഖ് ഗുരുവായ ഗുരു ഹരികൃഷ്ണനുമായുള്ള ബന്ധമാണ് ഈ ദേവാലയത്തെ ഏറെ പ്രശസ്തമാക്കുന്നത്. സരോവര്‍ എന്ന് പേരുള്ള കുളം ഏറെ പ്രശസ്തമാണ്, ഇതിലെ വെള്ളത്തെ അമൃത് എന്നാണ് പറയുന്നത്. സിഖുകാരെ സംബന്ധിച്ച് ഏറെ വിശുദ്ധമാണ് ഇതിലെ ജലം.

പിതിനേഴാം നൂറ്റാണ്ടിലെ ഭരണാധികാരിയായിരുന്ന രാജാ ജയ് സിംഹിന്റെ ബംഗ്ലാവായിരുന്നുവത്രേ ഒരുകാലത്ത് ഈ ക്ഷേത്രം. ജെയ്‌സിംഹ്പുര പാലസ് എന്നായിരുന്നു ആന്ന് ഇത് അറിയപ്പെട്ടിരുന്നത്. എട്ടാമത്തെ സിഖ് ഗുരുവായ ഗുരു ഹര്‍ കൃഷ്ണന്‍ 1664ല്‍  തന്റെ ദില്ലി സന്ദര്‍ശനവേളയില്‍ ഇവിടെ താമസിച്ചുവെന്നാണ് പറയപ്പെടുന്നത്. അദ്ദേഹം ഇവിടെ താമസിക്കുന്ന സമയത്ത് ഈ ഭാഗത്ത് വസൂരി രോഗം പടരുകയുണ്ടായത്രേ.

അന്ന് അദ്ദേഹം കൊട്ടാരത്തിന് പരിസരത്തെ കിണറില്‍ നിന്നെടുത്ത വെള്ളം രോഗികള്‍ക്ക് നല്‍കുകയും അസുഖം സുഖപ്പെടുകയും ചെയ്തുവെന്നാണ് കഥകള്‍. പിന്നീട് ഗുരുവിനും വസൂരിബാധയുണ്ടാവുകയും അദ്ദേഹം മരിക്കുകയും ചെയ്തു. ഈ സംഭവത്തിന് പിന്നാലെ രാജ ജയ് സിംഹ് ഈ കിണര്‍ നിന്നഭാഗം ഒരു കുളമാക്കിമാറ്റുകയും അതിനെ വിശുദ്ധമായി പരിപാലിക്കാന്‍ തുടങ്ങുകയും ചെയ്തു. ലോകത്തെമ്പാടുമുള്ള സിഖ് മതക്കാര്‍ ഈ കുളത്തില്‍ നിന്നുള്ള വെള്ളം കൊണ്ടുപോവുക പതിവാണ്.

സരോവര്‍, ഒരു അടുക്കള, ആര്‍ട് ഗാസറി, സ്‌കൂള്‍, ബാബ ബഗല്‍ സിങ് മ്യൂസിയം, ആശുപത്രി, ലൈബ്രറി എന്നിവയെല്ലാമുണ്ട് ഈ ക്ഷേത്രസമുച്ചയത്തില്‍.

One Way
Return
From (Departure City)
To (Destination City)
Depart On
25 Apr,Thu
Return On
26 Apr,Fri
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
25 Apr,Thu
Check Out
26 Apr,Fri
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
25 Apr,Thu
Return On
26 Apr,Fri