Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ദില്ലി » ആകര്‍ഷണങ്ങള് » ഇന്ദിരാഗാന്ധി മ്യൂസിയം

ഇന്ദിരാഗാന്ധി മ്യൂസിയം, ദില്ലി

346

ദില്ലിയിലെ തീര്‍ച്ചയായും സന്ദര്‍ശിച്ചിരിക്കേണ്ട സ്ഥലങ്ങളുടെ പട്ടികയില്‍പ്പെട്ട സ്ഥലമാണ് ഇന്ദിരാഗാന്ധി മ്യൂസിയം. ഇന്ത്യയുടെ പ്രഥമ വനിതാ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരഗാന്ധിയുടെ ഔദ്യോഗിക വസതിയായിരുന്ന ബംഗ്ലാവാണ് മ്യൂസിയമാക്കി മാറ്റിയത്. നാഷണലിസ്റ്റ് മൂവ്‌മെന്റുമായി ബന്ധപ്പെട്ട അപൂര്‍വ്വമായ ഫോട്ടോകള്‍, ഇന്ദിരാഗാന്ധി ഉയോഗിച്ചിരുന്ന വസ്തുക്കള്‍, നെഹ്രു-ഗാന്ധി കുടുംബവുമായി ബന്ധപ്പെട്ട വസ്തുക്കള്‍ എന്നിവയെല്ലാമാണ് ഇവിടെ സൂക്ഷിച്ചിരിക്കുന്നത്.

ദില്ലിയെ പ്രശസ്തമായ സഫ്ദര്‍ജങ് റോഡിലാണ് ഈ മ്യൂസിയം സ്ഥിതിചെയ്യുന്നത്. അംഗരക്ഷകരുടെ ആക്രമണത്തെത്തുടര്‍ന്ന് ഇന്ദിര മരിച്ചുവീണതും ഇവിടെത്തന്നെയാണ്. ആഗോളതലത്തില്‍ത്തന്നെ ഏറെ ചര്‍ച്ചയായ ചരിത്രത്തിന്റെ ഭാഗമായി ആ സംഭവം മുതല്‍ക്കിങ്ങോട്ട്  അവര്‍ മരിച്ചുവീണ സ്ഥലം കാണാന്‍ ഒട്ടേറെയാളുകള്‍ എത്തുന്നുണ്ട്. മരിയ്ക്കുമ്പോള്‍ ഇന്ദിര ധരിച്ചിരുന്ന സാരി, ചെരുപ്പ്, ബാഗ് എന്നിവയെല്ലാം മ്യൂസിയത്തില്‍ സൂക്ഷിച്ചിട്ടുണ്ട്.

ഇന്ദിരയുടെ ലൈബ്രറി, അവര്‍ ശേഖരിച്ചുവച്ചിരുന്ന വസ്തുക്കള്‍, കുട്ടിക്കാലത്തെ ഫോട്ടോകള്‍, ചിത്രങ്ങള്‍, കുഞ്ഞായിരുന്ന ഇന്ദിര എഴുതിയ കത്തുകള്‍, മഹാത്മാഗാന്ധിയുടെ ചിത്രങ്ങള്‍, ഇന്ദിരയുടെ കണ്ണട, കണ്ണുകള്‍ ദാനം ചെയ്യുന്നതായി കാണിച്ച് തയ്യാറാക്കിയ സമ്മതപത്രം എന്നുവേണ്ട മറ്റെവിടെയും കാണാന്‍ കഴിയാത്ത കാഴ്ചകളാണ് ഇവിടെയുള്ളത്. കാലത്ത് 9.30 മതുല്‍ വൈകീട്ട് 5 മണിവരെയാണ് മ്യൂസിയത്തിന്റെ പ്രവര്‍ത്തനസമയം. തിങ്കളാഴ്ചകളില്‍ അവധിയായിരിക്കും.

One Way
Return
From (Departure City)
To (Destination City)
Depart On
20 Apr,Sat
Return On
21 Apr,Sun
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
20 Apr,Sat
Check Out
21 Apr,Sun
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
20 Apr,Sat
Return On
21 Apr,Sun