ഇന്ത്യയിലെ പഴക്കമേറിയതും വലിപ്പമേറിയതുമായ പള്ളികളില്‍ മുന്‍പന്തിയിലാണ് ദില്ലി ജുമ മസ്ജിദ്. മുഗള്‍ ചക്രവര്‍ത്തിയായ ഷാജഹാന് പണിതുയര്‍ത്തിയ ഏറ്റവും വലിയ കെട്ടിടമാണിത്. 1650ല്‍ തുടങ്ങിയ ഈ കെട്ടിടത്തിന്റെ പണി 1656ലാണ് പൂര്‍ത്തിയായത്. ഓള്‍ഡ് ദില്ലിയിലെ ചൗരി ബസാര്‍ റോഡില്‍ ചാന്ദ്നി ചൗക്കിലാണ് ഈ ആരാധനാലയം സ്ഥിതിചെയ്യുന്നത്. പള്ളിയുടെ യഥാര്‍ത്ഥ പേര് ലോകം പ്രതിഫലിയ്ക്കുന്ന പള്ളിയെന്നര്ത്ഥം വരുന്ന മസ്ജിദ് ഇ ജഹാന് നുമ എന്നാണ്. പിന്നീട് ഏറെക്കാലം കഴിഞ്ഞാണ് ജമ മസ്ജിദ് എന്ന് പേരുവന്നത്.
വെള്ളിയാഴ്ച ഉച്ചനമസ്കാരവുമായി ബന്ധപ്പെട്ടാണ് ജമാ മസ്ജിദ് എന്ന പേരുവന്നത്. 25,000 പേരെ ഉള്‍ക്കൊള്ളാന്‍ മാത്രം വിസ്തൃതിയുള്ള കെട്ടിടമാണിത്. 40 മീറ്റര്‍ ഉയരമുള്ള മിനാരങ്ങളുള്ള പള്ളിയ്ക്ക് മൂന്ന് വമ്പര്‍ കവാടങ്ങളുമുണ്ട്. മനോഹമരായ ചുവന്ന മണല്‍ക്കല്ലും വെളുത്തമാര്‍ബിളും കലര്‍ത്തിയാണ് കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത്.
മനോഹരമായി പണിത 260 തൂണുകളുള്ള പള്ളിയുടെ നിര്‍മ്മാണശൈലി, ഹിന്ദു, ജൈന വാസ്ദുവിദ്യകള് കലര്‍ന്നതാണ്. അടി ഉയരമുള്ള തറയിലാണ് പള്ളി പണിതുയര്‍ത്തിയിരിക്കുന്നത്. വിശുദ്ധ ഗ്രന്ഥമായ ഖുറാന്റെ മാന്തോലിലുള്ള പഴയകാല കോപ്പി ഇവിടെ സൂക്ഷിച്ചിട്ടുണ്ട്. ചെങ്കോട്ടയ്ക്ക് നേര്എതിര്ഭാഗത്തായിട്ടാണ് ഇത് സ്ഥിതിചെയ്യുന്നത്.