Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ദില്ലി » ആകര്‍ഷണങ്ങള് » നാഷണല്‍ സുവോളജിക്കല്‍ പാര്‍ക്ക്

നാഷണല്‍ സുവോളജിക്കല്‍ പാര്‍ക്ക്, ദില്ലി

346

ദില്ലി മൃഗശാലയെന്നുകൂടി അറിയപ്പെടുന്ന സുവോളജിക്കല്‍ പാര്‍ക്ക് ദില്ലിയിലെ ഓള്‍ഡ് ഫോര്‍ട്ട് ഭാഗത്താണ് സ്ഥിതിചെയ്യുന്നത്. 214 ഏക്കറിലായിട്ടാണ് ഈ പാര്‍ക്ക് പരന്നുകിടക്കുന്നത്. മൃഗശാലയില്‍ 130ഓളം ഇനങ്ങളില്‍പ്പെടുന്ന 1350 ത്തില്‍പ്പെട്ട മൃഗങ്ങളും പക്ഷികളുമുണ്ട്.

1959 നവംബര്‍ ഒന്നാംതീയതിയാണ് മൃഗശാല പൊതുജനങ്ങള്‍ക്കായി തുറന്നത്. ദില്ലി സൂ എന്നായിരുന്നു ആദ്യം ഇതിന്റെ പേര്. പിന്നീട് നാഷണല്‍ സൂവോളജിക്കല്‍ പാര്‍ക്കെന്നാക്കി മാറ്രുകയായിരുന്നു. സന്ദര്‍ശകര്‍ക്കിടയില്‍ പ്രകൃതി, വന്യജീവി സംരക്ഷണത്തെക്കുറിച്ച് ബോധവല്‍ക്കരണം നടത്തുകയെന്നതാണ് ഈ സ്ഥാപനത്തിന്റെ പ്രധാന ലക്ഷ്യം. പലതരത്തില്‍പ്പെട്ട വന്യജീവികളും, ജലജീവികളും, പക്ഷികളും ഉരഗങ്ങളും ഇവിടെയുണ്ട്. ഉരഗങ്ങളെ ഭൂമിയ്ക്കടിയിലൊരുക്കിയിരിക്കുന്ന സ്ഥലത്താണ് പാര്‍പ്പിച്ചിരിക്കുന്നത്.

വെള്ളിയാഴ്ചകളൊഴികെയുള്ള ദിവസങ്ങളിലെല്ലാം മൃഗശാലയില്‍ സന്ദര്‍ശനം നടത്താം. കാലത്ത് 8.30 മുതല്‍ വൈകീട്ട് 5.30 വെരെയാണ് പൊതുവെ മൃഗശാലയിലെ സന്ദര്‍ശനസമയം. ശൈത്യകാലത്ത് കാലത്ത് 9.30 മുതല്‍ വൈകീട്ട് 4.30 വരെയെ മൃഗശാലയില്‍ സന്ദര്‍ശനം അനുവദിക്കുകയുള്ളു. പ്രവേശനത്തിന് ടിക്കറ്റ് എടുക്കേണ്ടതുണ്ട്. ഇന്ത്യക്കാര്‍ക്ക് ആളൊന്നിന് 5 രൂപയും വിദേശികള്‍ക്ക് 100 രൂപയുമാണ് ടിക്കറ്റ് വില. മൃഗശാലയ്ക്കുള്ള ഭക്ഷണശാലയും റെസ്റ്റ് റൂമുകളുമുണ്ട്. പാര്‍ക്കില്‍ ചുറ്റിസഞ്ചരിക്കാനായി ഓപ്പണ്‍ മൊബൈല്‍ വാനുമുണ്ട്. ഇതിന് വേറെ ടിക്കറ്റ് എടുക്കേണ്ടതാണ്.

One Way
Return
From (Departure City)
To (Destination City)
Depart On
28 Mar,Thu
Return On
29 Mar,Fri
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
28 Mar,Thu
Check Out
29 Mar,Fri
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
28 Mar,Thu
Return On
29 Mar,Fri