Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ദില്ലി » ആകര്‍ഷണങ്ങള് » ഷോപ്പിങ്

ഷോപ്പിങ്, ദില്ലി

34

ഷോപ്പിങ് പ്രിയരെ സംബന്ധിച്ച് ദില്ലി ഒരു പറുദീസ തന്നെയാണ്. തലസ്ഥാനനഗരമായതുകൊണ്ടുതന്നെ ഇന്ത്യയുടെ ഒരു ടോട്ടാലിറ്റി ഇവിടുത്തെ മാര്‍ക്കറ്റുകളില്‍ നമുക്ക് കാണാന്‍ കഴിയും. പ്രത്യേകിച്ചും കരകൗശല വസ്തുക്കളുടെയും മറ്റും കാര്യത്തില്‍. ജനപഥ് റോഡിലുള്ള ജനപഥ് മാര്‍ക്കറ്റാണ് പ്രധാനപ്പെട്ടൊരു ഷോപ്പിങ് കേന്ദ്രം.

ഫാഷനില്‍ക്കൊതിയുള്ളവര്‍ക്ക് ഇവിടെച്ചെല്ലാം വസ്ത്രങ്ങള്‍, ജ്വല്ലറികള്‍ തുടങ്ങി പലതും ഇവിടെ ലഭിയ്ക്കും വെള്ളിയിലും മറ്റുമുള്ള ആഭരണങ്ങളാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം. മാത്രമല്ല വീട് അലങ്കരിയ്ക്കാനുള്ള പലതരം വസ്തുക്കളും ഇവിടെ ലഭിയ്ക്കും. കരകൗശവസ്തുക്കള്‍, പുസ്തകങ്ങള്‍ എന്നുവേണ്ട അനന്തമായ സാധ്യതകളുമായി മാര്‍ക്കറ്റ് പരന്നുകിടക്കുകയാണ്. കണ്ടതെല്ലാം വാരികൂട്ടി വാങ്ങിയ്ക്കുമ്പോള്‍ സാധനങ്ങള്‍ ഗുണമേന്മയുള്ളതാണോയെന്ന് കൂടി ഉറപ്പുവരുത്തണം, കാരണം വ്യാജന്മാര്‍ ഏറെയുള്ള സ്ഥലമാണിത്.

ടിബറ്റന്‍ മാര്‍ക്കറ്റ് ടിബറ്റ് മേഖലയില്‍ നിന്നുള്ള വസ്തുക്കളാണ് ഇവിടുത്തെ ആകര്‍ഷണം. വെങ്കലത്തിലുള്ള രൂപങ്ങള്‍, മരത്തിലുള്ള കൊത്തുപണികള്‍, സംഗീതോപകരണങ്ങള്‍, ചുവരലങ്കാരങ്ങള്‍ തുടങ്ങി ടിബറ്റന്‍ ടച്ചുള്ള പലതും ഇവിടെ ലഭിയ്ക്കും.

ചോര്‍ ബസാര്‍ കള്ളന്മാരുടെ ബസാര്‍ എന്നാണ് പേരിന്റെ അര്‍ത്ഥമെങ്കിലും ഇതും ഒന്നാന്തരമൊരു ഷോപ്പിങ് കേന്ദ്രമാണ്. ചെങ്കോട്ടയ്ക്ക് അടുത്തായിട്ടാണ് ഈ മാര്‍ക്കറ്റ് സ്ഥിതിചെയ്യുന്നത്. ലജ്പത് റായ് മാര്‍ക്കറ്റ് എന്ന മറ്റൊരു മാര്‍ക്കറ്റുകൂടി ഇതിനടുത്തുണ്ട്. ഇലക്ട്രോണിക്‌സ് സാധനങ്ങളും ഡിസൈനര്‍ വസ്ത്രങ്ങളുമാണ് ഇവിടുത്തെ പ്രധാനകാര്യങ്ങള്‍

ദരിയജങ് ബുക്ക് മാര്‍ക്കറ്റ് പുസ്തകപ്രേമികള്‍ക്ക് കറങ്ങാന്‍ പറ്റിയ സ്ഥലമാണിത്. ഷാജഹാനബാദിലാണ് ഈ സ്ഥലം സ്ഥിതിചെയ്യുന്നത്. എല്ലാ ഞായറാഴ്ചകളിലും ഇവിടെ വന്‍തിരക്കാണ് അനുഭവപ്പെടാറുള്ളത്. പഴയകാല പുസ്തകങ്ങളും ഏറ്റവും പുതിയതായി പ്രസിദ്ധീകരിച്ച പുസ്തകങ്ങളുമെല്ലാം ഇവിടെ ലഭിയ്ക്കും. ലോകത്തിലെ ഏറ്റവും വലിയ വാരാന്ത്യ പുസ്തകച്ചന്തയെന്ന് പേര് ഈ മാര്‍ക്കറ്റിന് സ്വന്തമാണ്.

ഖാന്‍ മാര്‍ക്കറ്റ് കീശയ്ക്ക് കട്ടിയേറെ ഉള്ളവര്‍ക്ക് പോകാന്‍ പറ്റുന്നസ്ഥലമാണിത്.  വമ്പന്‍ ബ്രാന്‍ഡ് ഷോറൂമുകളുടെ നീണ്ട നിരയാണ് ഇവിടെ കാണാന്‍ കഴിയുക. റീബോക്ക്, നൈക്കി, ടോമ്മി ഹില്‍ഫിങ്കര്‍, ഗുഡ്എര്‍ത്ത്, ഫാബ് ഇന്ത്യ തുടങ്ങി അന്താരാഷ്ട്ര ബ്രാന്‍ഡുകളുടെ സാധനങ്ങളെല്ലാം ഇവിടെ ലഭിയ്ക്കും. ഇതുകൂടാതെ അടുക്കള ഉപകരങ്ങള്‍, ആഭരണങ്ങള്‍, ഇലക്ട്രോണിക് വസ്തുക്കള്‍, ഫര്‍ണിച്ചര്‍, തുണിത്തരങ്ങള്‍ എന്നിവയെല്ലാം ഇവിടെയുണ്ട്. ലോകത്തിലെ ഏറ്റവും വിലയേറിയ ഇരുത്തിയൊന്നാമത്തെ റീട്ടേല്‍ ഹൈ സ്ട്രീറ്റ് എന്ന പേര് ഖാന്‍ മാര്‍ക്കറ്റിന് സ്വന്തമാണ്.

കോണാട്ട് പ്ലേസ് പടിഞ്ഞാറന്‍ നാടുകളില്‍ നിന്നുള്ള വസ്തുക്കള്‍ ഇന്ത്യന്‍ വിലയ്ക്ക് കിട്ടുമെന്നതാണ് കോണാട്ട് പ്ലേസിലെ പ്രത്യേകത. ദില്ലിയിലെ ഏറ്റവും വലിയ ഷോപ്പിങ് ഏരിയകളില്‍ ഒന്നാണിത്.

പാലിക ബസാര്‍ കോണാട്ട് പ്ലേസിന്റെ ഹൃദയഭാഗത്തായി സ്ഥിതിചെയ്യുന്ന അണ്ടര്‍ഗ്രൗണ്ട് മാര്‍ക്കറ്റാണിത്. ഏതാണ്ട് 390 കടകളാണ് ഇവിടെയുള്ളത്. എല്ലായിടത്തും വ്യത്യസ്തമായ സാധനങ്ങളാണ് കിട്ടുക.

മാള്‍സ് ഓഫ് സാകേത് ദില്ലിയെ പ്രധാനപ്പെട്ട മാളുകളെല്ലാം സാകേതിലാണുള്ളത്. നാഗരികരുടെ പ്രധാനപ്പെട്ട ഷോപ്പിങ് കേന്ദ്രമാണിത്. സെലക്റ്റ് സിറ്റിവാക്ാക്‌സ, ഡിഎല്‍എഫ് പ്ലേസ്, എംജിഎപ് മെട്രോപ്പൊളിറ്റന്‍ തുടങ്ങിയ മാളുകളെല്ലാം ഇവിടെയാണുള്ളത്.

പഹര്‍ഗഞ്ജ് മാര്‍ക്കറ്റ് ന്യൂ ദില്ലി റെയില്‍വേയ്ക്ക് എതിര്‍വശത്താണ് ഇത് സ്ഥിതിചെയ്യുന്നത്. സുഗന്ധദ്രവ്യങ്ങള്‍, ഷാലുകള്‍, ആഭരണഹ്ങള്‍, റഗ്, തബല പോലുള്ള സംഗീതോപകരണങ്ങള്‍ എന്നിവയെല്ലാം ഇവിടെ ലഭിയ്ക്കും.

കമല നഗര്‍ ബ്രാന്റഡ് ഷോപ്പിങ്ങിനുള്ള മറ്റൊരു കേന്ദ്രമാണിത്, ചെരു്പപുകള്‍ ഏറെ ലഭിയ്ക്കുന്ന സ്ഥലമാണിത്. അല്‍പം വിലകൂടിയ ഷോപ്പിങ് ഉദ്ദേശിക്കുന്നവര്‍ക്കുള്ള സ്ഥലമാണിത്.

രജൗരി ഗാര്‍ഡന്‍ മാര്‍ക്കറ്റ് വിവാഹം പോലുള്ള ചടങ്ങുകള്‍ക്കായുള്ള വസ്ത്രങ്ങളും മറ്റുമാണ് ഇവിടെ ലഭിയ്ക്കുക. സാങ്കേതികമായി മുന്നിട്ടുനില്‍ക്കുന്ന മാളുകളും ഈ ഭാഗത്തുണ്ട്. കൂടാതെ പ്രശസ്തമായ റെസ്‌റ്റോറന്റുകള്‍, സിനിമാശാലകള്‍ എന്നിവയും ഇവിടെയുണ്ട്.

സരോജിനി മാര്‍ക്കറ്റ്, ലജ്പത് നഗറിലെ സെന്‍ട്രല്‍ മാര്‍ക്കറ്റ്, കാരള്‍ ബാഗ്, ചാന്ദ്‌നി ചൗക്ക്, ഖാരി ബവോലി തുടങ്ങിയസ്ഥലങ്ങളെല്ലാം ദില്ലിയിലെ പ്രധാന ഷോപ്പിങ് കേന്ദ്രങ്ങളാണ്. ഓരോ സ്ഥലത്തും ഓരോ വസ്തുക്കള്‍ക്കാണ് പ്രാധാന്യം നല്‍കിയിരിക്കുന്നതെന്നതാണ് ദില്ലി മാര്‍ക്കറ്റുകളുടെ പ്രത്യേകത. ആന്റിക് സാധനങ്ങളും മറ്റും സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പറ്റിയ കേന്ദ്രമാണ് ദില്ലിയിലെ ഷോപ്പിങ് സെന്ററുകള്‍.

One Way
Return
From (Departure City)
To (Destination City)
Depart On
25 Apr,Thu
Return On
26 Apr,Fri
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
25 Apr,Thu
Check Out
26 Apr,Fri
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
25 Apr,Thu
Return On
26 Apr,Fri