Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ദില്ലി » ആകര്‍ഷണങ്ങള് » തീന്‍ മൂര്‍ത്തി ഭവന്‍

തീന്‍ മൂര്‍ത്തി ഭവന്‍, ദില്ലി

346

ബ്രിട്ടീഷ് ഭരണകാലത്ത് കമാന്‍ഡര്‍ ഇന്‍ ചീഫിന്റെ വസതിയായിരുന്നു തീന്‍ മൂര്‍ത്തി ഭവന്‍. പിന്നീട് ഇത് ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നഹ്രുവിന്റെ വസതിയായി മാറി. ജീവിതത്തിലെ അവസാനത്തെ 16 വര്‍ഷങ്ങള്‍ നെഹ്രു ചെലവിട്ടത് ഈ വസതിയിലായിരുന്നു. 1930ലാണ് ഇംപീരിയല്‍ ഇന്ത്യയുടെ തലസ്ഥാനത്തിന്റെ ഭാഗമായി ഈ കെട്ടിടം പണികഴിപ്പിച്ചത്. പിന്നീട് ജവഹര്‍ലാല്‍ നെഹ്രു മരിച്ചതോടെ ഇത് അദ്ദേഹത്തിന്റെ സ്മരണകള്‍ സൂക്ഷിയ്ക്കുന്ന ഇടമായി മാറി. ബ്രിട്ടീഷ് ശില്‍പിയായിരുന്ന ലിയോനാര്‍ഡ് ജെന്നിങ്ങ്‌സ് പണിത മൂന്ന് ശില്‍പങ്ങള്‍ ഈ കെട്ടിടത്തില്‍ സ്ഥാപിച്ചിട്ടുണ്ട്, ഇവയുമായി ബന്ധപ്പെട്ടാണ് തീന്‍ മൂര്‍ത്തി ഭവന്‍ എന്ന് ഈ കെട്ടിടത്തിന് പേരുവന്നത്.

ബ്രിട്ടീഷ് വാസ്തുശില്‍പിയായിരുന്ന റോബര്‍ ടോര്‍ റസലാണ് ഈ കെട്ടിടം രൂപകല്‍പന ചെയ്തത്. ഇപ്പോള്‍ നെഹ്രു മെമ്മോറിയല്‍ ലൈബ്രറി ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. ഇന്ത്യാ ചരിത്രത്തെക്കുറിച്ച് ഗവേഷണം നടത്തുന്നവര്‍ക്ക് മികച്ച സ്ഥലമാണ് ഈ ലൈബ്രറി. മുമ്പ് ഈ വിഷയത്തില്‍ പഠനം നടത്തിയവരെല്ലാം ശേഖരിച്ച ഒട്ടേറെ കാര്യങ്ങളും രേഖകളും ഇവിടെ സൂക്ഷിച്ചിട്ടുണ്ട്. നെഹ്രുവിന്റെ കുടുംബആല്‍ബത്തില്‍ നിന്നുള്ള അപൂര്‍വ്വം ചിത്രങ്ങളും കത്തുകളുമെല്ലാം പ്രദര്‍ശിപ്പിക്കുന്ന ഒരു മ്യൂസിയവും ഇവിടെയുണ്ട്.

ഈ കെട്ടിടപരിസരത്ത് സെന്റര്‍ ഫോര്‍ കണ്ടംപററി സ്റ്റഡീസ്, നെഹ്രു പ്ലാനറ്റേറിയം എന്നിവയുമുണ്ട്. 1964ല്‍ സ്ഥാപിതമായ ജവഹര്‍ലാല്‍ നെഹ്രു മെമ്മോറിയല്‍ ഫണ്ടിന്റെ ആസ്ഥാനം ഇവിടെയാണ് പ്രവര്‍ത്തിക്കുന്നത്. രാഷ്ട്രപതി ഭവന് അടുത്തായട്ടാണ് തീന്‍ മൂര്‍ത്തി ഭവന്‍ സ്ഥിതിചെയ്യുന്നത്. തിങ്കളാഴ്ചയൊഴികെയുള്ള ദിവസങ്ങളില്‍ കാലത്ത് 9 മണി മുതല്‍ വൈകീട്ട് 5.30 വരെയാണ് ഇവിടുത്തെ സന്ദര്‍ശന സമയം. പ്രവേശനം സൗജന്യമാണ്. തീന്‍ മൂര്‍ത്തി ഭവനിലെത്താന്‍ മെട്രോ റെയിലിലെ റേസ്‌കോര്‍സ് സ്‌റ്റേഷനിലാണ് ഇറങ്ങേണ്ടത്.

One Way
Return
From (Departure City)
To (Destination City)
Depart On
19 Apr,Fri
Return On
20 Apr,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
19 Apr,Fri
Check Out
20 Apr,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
19 Apr,Fri
Return On
20 Apr,Sat