ചന്ദേല രാജാവായിരുന്ന കീര്‍ത്തിവര്‍മ്മന്‍ 1057ല്‍ ഈ കോട്ട നിര്‍മ്മിച്ചു. എന്നാല്‍ ഒമ്പതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ കനൗജിലെ പ്രതിഹാര രാജാക്കനമാരാണ് ഈ കോട്ട നിര്‍മ്മിച്ചതെന്നും വാദമുണ്ട്. പിന്നീട് ഈ പ്രദേശം ചന്ദേലന്മാര് പിടിച്ചെടുക്കുകയായിരുന്നെന്നും ഈ വാദം ഉന്നയിക്കുന്നവര്‍ പറയുന്നു. ഗ്വാളിയറിലെ സിന്ധ്യ കുടുംബം ഒടുവില്‍ ഈ കോട്ട പിടിച്ചെടുത്തു. ബേത്വാ നദി ചുറ്റപ്പെട്ട ഭാഗമൊഴിച്ച് കോട്ടയുടെ ബാക്കി എല്ലാ ഭാഗത്തും ചുറ്റുമതിലുണ്ട്. കോട്ടയ്ക്ക് രണ്ട് കവാടങ്ങളാണുള്ളത്. ഇവ ഹാഥി ദര്‍വാസ, ഡല്‍ഹി ദര്‍വാസ എന്നീ പേരുകളില്‍ അറിയപ്പെടുന്നു. കോട്ടയ്ക്ക് അകത്തും പുറത്തും പുരാതനങ്ങളായ നിരവധി ജൈന ക്ഷേത്രങ്ങള്‍ കാണാന്‍ കഴിയും.