Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ദേവരായനദുര്‍ഗ » കാലാവസ്ഥ

ദേവരായനദുര്‍ഗ കാലാവസ്ഥ

വേനല്‍ക്കാലം

ഏതാണ്ട് വര്‍ഷം മുഴുവനും നല്ല കാലാവസ്ഥയാണ് ഇവിടെ. വേനല്‍ക്കാലവും ശൈത്യവുമെല്ലാം സന്ദര്‍ശനത്തിന് പറ്റിയതാണ്. ഏപ്രില്‍മുതല്‍ ജൂലൈ വരെയാണ് വേനല്‍ക്കാലം, ഇക്കാലത്ത് ഇവിടെ അസഹനീയമായ ചൂടൊന്നും അനുഭപ്പെടാറില്ല, ട്രക്കിങ്ങിനും മറ്റും പറ്റിയ സമയം ഇതാണ്.

മഴക്കാലം

ആഗസ്റ്റ് മുതല്‍ ഒക്ടോബര്‍ വരെയാണ് പൊതുവേ മഴക്കാലം, മഴക്കാലത്ത് അവിടെ അധികമാളുകള്‍ എത്താറില്ല. മലകയറ്റമൊന്നും ഇക്കാലത്ത് സാധ്യവുമല്ല. വെറും ക്ഷേത്രദര്‍ശനമാണ് ഉദ്ദേശമെങ്കില്‍ മഴക്കാലം പ്രശ്‌നമല്ല, എന്നാല്‍ സമീപപ്രദേശങ്ങളെല്ലാം നടന്നുകാണാന്‍ മഴ തടസ്സമാകും.

ശീതകാലം

നവംബര്‍ മുതല്‍ മാര്‍ച്ച് വരെയാണ് ശൈത്യകാലം. ശൈത്യത്തില്‍ ഇങ്ങോട്ടുള്ളയാത്ര അതിമനോഹരമാണ്. നല്ല മഴയുള്ള സമയമൊഴിച്ച് മറ്റേതുസമയത്തും ദേവരായനദുര്‍ഗയിലേയ്ക്ക് യാത്രചെയ്യാം.