വെ‌ള്ളിത്തിരയിലെ വെള്ളച്ചാട്ടങ്ങൾ!
കണ്ടെത്തു
 
കണ്ടെത്തു
 

ദേവപ്രയാഗ് - പുണ്യനദീസംഗമം

ഉത്തരാഖണ്ഡിലെ തെഹ്രി-ഗഡ്വാള്‍ ജില്ലയില്‍ സമുദ്രനിരപ്പില്‍ നിന്നും 2723 അടി ഉയരത്തിലുള്ള പ്രസിദ്ധ ക്ഷേത്രനഗരമാണ് ദേവപ്രയാഗ്.ദേവപ്രയാഗ് എന്നാല്‍ സംസ്കൃതത്തില്‍ 'പുണ്യനദികളുടെ സംഗമസ്ഥാനം' എന്നാണ് അര്‍ത്ഥം. അളകനന്ദാ നദിയുടെയും ഭഗീരഥീ നദിയുടേയും സംഗമസ്ഥാനമായതുകൊണ്ടാണ് ദേവപ്രയാഗിന് ഈ പേര് ലഭിച്ചത്.

ദേവപ്രയാഗ് ചിത്രങ്ങള്‍
Image source: Wikipedia
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ

7ാം നൂറ്റാണ്ടില്‍ ബ്രഹ്മപുരി,ബ്രഹ്മതീര്‍ത്ഥ്,ശ്രീകണ്ഠനഗര്‍ എന്നിങ്ങനെ പല പേരുകളിലാണ് ഈ പ്രദേശം അറിയപ്പെട്ടിരുന്നത്.'ഉത്തരാഖണ്ഡിന്‍റെ രത്നം' എന്നുകൂടി അറിയപ്പെടുന്ന ഈ പ്രദേശത്തിന് ഹിന്ദു സന്യാസിയായിരുന്ന ദേവശര്‍മ്മയുടെ കാലശേഷമാണ് ദേവപ്രയാഗ് എന്ന പേര് ലഭിക്കുന്നത്.

വിഷ്ണുവിന്‍റെ അവതാരമായ രാമനും അച്ഛന്‍ ദശരഥനും പാപങ്ങള്‍ക്ക് ദോഷപരിഹാരം ചെയ്തത് ഇവിടെവച്ചാണെന്നാണ് ഹിന്ദുമത വിശ്വാസം. ഇതുകൂടാതെ മഹാഭാരതത്തില്‍ പാണ്ഢവന്‍മാര്‍ ബദരീനാഥദര്‍ശനത്തിനു മുന്നോടിയായി ശരീരശുദ്ധി വരുത്തിയത് ഇവിടെവച്ചാണെന്നും വിശ്വാസങ്ങളുണ്ട്.

പഞ്ചപ്രയാഗ് എന്നറിയപ്പെടുന്ന രാജ്യത്തെ അഞ്ച് പുണ്യനദീസംഗമങ്ങളില്‍ അവസാനത്തേതാണ് ദേവപ്രയാഗ്.വിഷ്ണുപ്രയാഗ്,രുദ്രപ്രയാഗ്,നന്ദപ്രയാഗ്,കാണ്‍ പ്രയാഗ് എന്നിവയാണ് മറ്റ് നാലെണ്ണം. ഇതുകൂടാതെ രഘുനാഥക്ഷേത്രം,ചന്ദ്രബദനീക്ഷേത്രം,ദശരഥശിലാക്ഷേത്രം തുടങ്ങീ വിവിധ പുണ്യക്ഷേത്രങ്ങളും ദേവപ്രയാഗിലുണ്ട്.ദേവപ്രയാഗില്‍ ഭഗീരഥിയാക്കും അളകനന്ദയ്ക്കും മുകളിലുള്ള രണ്ട് തൂക്കുപാലങ്ങലും ഏറെ പ്രസിദ്ധമാണ്.

Please Wait while comments are loading...