Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ധലായി » കാലാവസ്ഥ

ധലായി കാലാവസ്ഥ

മണ്‍സൂണ്‍ പിന്‍വാങ്ങി ശൈത്യകാലം കടന്ന് വരുന്ന സമയമാണ് ധലായി സന്ദര്‍ശിക്കാന്‍ ഏറ്റവും ഉചിതം. ഒക്ടോബറിന് ശേഷമുള്ള മാസങ്ങള്‍ തൊട്ട് മാര്‍ച്ച്-ഏപ്രില്‍ വരെയാണ് ഈ സമയകാലം. ഈ സമയങ്ങളില്‍ സഞ്ചാരകേന്ദ്രങ്ങളിലേക്കുള്ള യാത്രയെ തടസ്സപ്പെടുത്തുന്ന രീതിയില്‍ മഴ വര്‍ഷിക്കുകയോ അസഹ്യമായ തണുപ്പ് അനുഭവപ്പെടുകയോ ഇല്ല. എന്നിരുന്നാലും ചില ഒറ്റപ്പെട്ട ദിവസങ്ങളിലെ കൂടിയ തണുപ്പിനെ പ്രതിരോധിക്കാന്‍ കനം കുറഞ്ഞ രോമക്കുപ്പായങ്ങള്‍ ഒപ്പം കരുതുന്നത് നല്ലതാണ്.

വേനല്‍ക്കാലം

മാര്‍ച്ചിലാണ് ധലായിയില്‍ സമ്മറിന് തുടക്കമാവുന്നത്. ജൂലൈ വരെ അത് നിലനില്‍ക്കും. 28 ഡിഗ്രി മുതല്‍ 36 ഡിഗ്രി സെല്‍ഷ്യസ് വരെയാണ് ഇവിടത്തെ താപനിലയുടെ തോത്. ചൂട് അസഹ്യമായി തോന്നുന്നില്ലെങ്കില്‍ വേനലിലെ ധലായി സന്ദര്‍ശനത്തില്‍ അപാകതയൊന്നുമില്ല. ചൂടിനെ പ്രതിരോധിക്കാന്‍ ആവശ്യമായ തയ്യാറെടുപ്പുകള്‍ കരുതിയാല്‍ മതിയാവും.

മഴക്കാലം

ആഗസ്റ്റില്‍ തുടങ്ങി ഒക്ടോബര്‍ വരെ തുടരുന്ന ധലായിയിലെ മണ്‍സൂണില്‍ ശരാശരി വര്‍ഷപാതം 220 സെന്റിമീറ്ററാണ്. പ്രകൃതിസൌന്ദര്യത്തിന്റെ അനുഗ്രഹീത തീരമായ ധലായിയിലെ മരങ്ങള്‍ക്കും മലകള്‍ക്കും മഴത്തുള്ളികള്‍ നവയൌവ്വനം നല്‍കും. പച്ചപ്പുകള്‍ക്ക് കൂടുതല്‍ തെളിമ കൈവരും.

ശീതകാലം

ഒക്ടോബര്‍ മാസത്തിന്റെ അവസാനം മുതല്‍ ഫെബ്രുവരി വരെയാണ് ധലായിയിലെ ശൈത്യകാലം. താപനില 17 ഡിഗ്രി സെല്‍ഷ്യസിനും 6 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലായിരിക്കും സാധാരണയായി ഈ സമയങ്ങളിലെ താപനില. പിന്നെയും കുറയാന്‍ അപൂര്‍വ്വ സാദ്ധ്യതകളുള്ളതിനാല്‍ വേണ്ടത്ര കരുതലുകളോടെ വേണം വിന്ററില്‍ ധലായി സന്ദര്‍ശിക്കേണ്ടത്.