Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» ധരംഗഢ് ‌

ധരംഗഢ് ‌- പ്രകൃതിയും കലയും കൈകോര്‍ക്കുന്നിടം

17

ഒഡീഷയിലെ കാലഹന്ദി ജില്ലയുടെ ഒരു ഉപവിഭാഗ ആസ്ഥാനമാണ്‌ ധരംഗഢ്‌. കാലഹന്ദിയുടെ കളപ്പുര എന്നാണ്‌ ഇവിടം അറിയപ്പെടുന്നത്‌. ഒഡീഷയിലെ പ്രധാന അരിഉത്‌പാദന കേന്ദ്രങ്ങളില്‍ ഒന്നാണ്‌ ധരംഗഢ്‌. നഗരത്തിനകത്തും ചുറ്റുമായുള്ള പുരാതന ക്ഷേത്രങ്ങളാല്‍ ധരംനഗര്‍ പ്രശസ്‌തമാണ്‌. ഉയര്‍ന്ന കുന്നുകളും ഒഴുകുന്ന വെള്ളച്ചാട്ടങ്ങളും ഇടതൂര്‍ന്ന വനങ്ങളും നിറഞ്ഞ പ്രകൃതിയുടെ മനോഹാരിത ആസ്വദിക്കാന്‍ ധരംഗഢ്‌ സന്ദര്‍ശകര്‍ക്ക്‌ അവസരം നല്‍കുന്നു.

ധരംഗഢിലെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍

ശ്രീ അരബിന്ദോയുടെയും ശ്രീ മായുടെയും പവിത്രമായ തിരു അവശിഷ്‌ടങ്ങള്‍ സൂക്ഷിച്ചിട്ടുള്ള സ്ഥലമാണ്‌ ധരംഗഢ്‌. ഈ തിരുഅവശിഷ്‌ട കേന്ദ്രങ്ങളുടെ ദൈവികത അനുഭവിച്ചറിയാനായി സന്ദര്‍ശകരുടെ വന്‍ പ്രവാഹം തന്നെ ഇവിടേയ്‌ക്ക്‌ ഉണ്ടാകറുണ്ട്‌. അമ്പാനിയിലെ അതിമനോഹരമായ വെള്ളച്ചാട്ടവും ദോഖരി ചന്‍ചരയും ധരംഗഢിന്റെ ഭംഗി കൂട്ടുന്നു. ലങ്കേശ്വരി, കനക ദുര്‍ഗ തുടങ്ങിയ നിരവധി പുരാതന ക്ഷേത്രങ്ങള്‍ ജുനഗഢ്‌ പട്ടണത്തിലുണ്ട്‌. പ്രകൃതി ഭംഗിയും പുരാതന സ്‌മാരകങ്ങളും ഉള്ള സ്ഥലമാണ്‌ ഗുദഹന്ദി.

നിബിഡ വനങ്ങള്‍ക്കും മലകള്‍ക്കും ഇടയിലായി സ്ഥിതി ചെയ്യുന്ന മുഖിഗുഡയിലെ ഇന്ദ്രവതി അണക്കെട്ട്‌ വിനോദ സഞ്ചാരികളെ ഏറെ ആകര്‍ഷിക്കുന്ന സ്ഥലമാണ്‌. ഖെയ്‌ര്‍പദാര്‍, ഗോലമുന്‍ഡ തുടങ്ങിയ ചെറിയ ഗ്രാമങ്ങള്‍ പ്രകൃതി ഭംഗിയാല്‍ അനുഗ്രഹീതങ്ങളായ സ്ഥലങ്ങളാണ്‌.

ഗ്രാമത്തിലെ വിദഗ്‌ധരായ ശില്‍പികള്‍ നിര്‍മ്മിച്ച കല്‍ശില്‍പങ്ങളാല്‍ പ്രശസ്‌തമായ ധരംഗഢിലെ ചെറുഗ്രാമമാണ്‌ കോക്‌സാര. ശിവ ക്ഷേത്രം, ദന്തേശ്വരി ക്ഷേത്രം, ബുദ്ധരാജ ക്ഷേത്രം, ശ്രീ ജഗന്നാഥ ക്ഷേത്രം തുടങ്ങി നിരവധി പുരാതന ക്ഷേത്രങ്ങള്‍ ഇവിടെയുണ്ട്‌. സന്ദര്‍ശനത്തിന്‌ അനുയോജ്യമായ കാലയളവ്‌

സെപ്‌റ്റംബര്‍ മുതല്‍ മാര്‍ച്ച്‌ വരെയുള്ള കാലയളവാണ്‌ സന്ദര്‍ശനത്തിന്‌ അനുയോജ്യം.

എങ്ങനെ എത്തിച്ചേരാം

ദക്ഷിണ ഒഡീഷയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ ധരംഗഢ്‌ റോഡ്‌ , റെയില്‍ മാര്‍ഗം മികച്ച രീതിയില്‍ മറ്റ്‌ നഗരങ്ങളുമായി ബന്ധപ്പെട്ട്‌ കിടക്കുന്നു. നിരവധി പൊതു,സ്വകാര്യ ബസുകള്‍ ഇവിടെ സര്‍വീസ്‌ നടത്തുന്നുണ്ട്‌. ധരംഗഢിലെ വിനോദ സഞ്ചാരകേന്ദ്രങ്ങളെല്ലാം സന്ദര്‍ശിക്കാന്‍ സഹായിക്കുന്ന പാക്കേജുകള്‍ ട്രാവല്‍ കമ്പനികള്‍ ലഭ്യമാക്കുന്നുണ്ട്‌.

ധരംഗഢ് ‌ പ്രശസ്തമാക്കുന്നത്

ധരംഗഢ് ‌ കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം ധരംഗഢ് ‌

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം ധരംഗഢ് ‌

  • റോഡ് മാര്‍ഗം
    ഒഡീഷയിലെ പ്രധാന വിനോദ സഞ്ചാരകേന്ദ്രങ്ങളിലൊന്നായതിനാല്‍ ധരംഗഢ്‌ റോഡ്‌ മാര്‍ഗം മറ്റ്‌ നഗരങ്ങളുമായി നല്ല രീതിയില്‍ ബന്ധപ്പെട്ട്‌ കിടക്കുന്ന സ്ഥലമാണ്‌. ഭുവനേശ്വറില്‍ നിന്നും ഘട്ടക്കില്‍ നിന്നും സര്‍ക്കാര്‍ ബസുകളും സ്വകാര്യ ആഢംബര ബസുകളും കിട്ടും. സമീപ പ്രദേശങ്ങളില്‍ നിന്നും ടാക്‌സികളും ലഭിക്കും.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    80 കിലോമീറ്റര്‍ അകലെയുള്ള കെസിങ്ക റയില്‍വെസ്റ്റേഷനാണ്‌ സമീപത്തുള്ള റയില്‍വെസ്റ്റേഷന്‍. പ്രധാന നഗരങ്ങളിലേയ്‌ക്ക്‌ ഇവിടെ നിന്നും ട്രയിന്‍ കിട്ടും. ധരംഗഢിലെത്താന്‍ ടാക്‌സി, ബസ്‌ സൗകര്യമുണ്ട്‌.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    239 കിലോമീറ്റര്‍ അകലെയുള്ള ഛത്തീസ്‌ഗഢിലെ റായിപൂര്‍ വിമാനത്താവളമാണ്‌ സമീപത്തുള്ളത്‌. ഒഡീഷയിലേക്ക്‌ വരികയാണെങ്കില്‍ ഭുവനേശ്വറിലുള്ള ബിജുപട്‌നായിക്‌ അന്താരാഷ്‌ട്ര വിമാനത്താവളമാണ്‌ സമീപത്തുള്ളത്‌. ഈ രണ്ട്‌ വിമാനത്താവളങ്ങളില്‍ നിന്നും ബസ്‌, ടാക്‌സി മാര്‍ഗം ധരംഗഢിലെത്താം.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
28 Mar,Thu
Return On
29 Mar,Fri
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
28 Mar,Thu
Check Out
29 Mar,Fri
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
28 Mar,Thu
Return On
29 Mar,Fri