ധര്‍മ്മപുരിയുടെ വടക്ക് ഭാഗത്തായാണ് കോട്ടൈകോവില് സ്ഥിതി ചെയ്യുന്നത്. മതപരമായി ഏറെ പ്രാധാന്യമുള്ള ഇവിടെ ആയിരക്കണക്കിന് ഭക്തര്‍ ആരാധനകള്‍ക്കായി വന്നുപോകുന്നു. വളരെ ശക്തിയുള്ള മൂര്‍ത്തിയാണ് ഇവിടെയുള്ളതെന്നും, ഇവിടെ പ്രാര്‍ത്ഥിക്കുന്നവരുടെ ആഗ്രഹങ്ങള്‍ സഫലമാകുമെന്നും വിശ്വസിക്കപ്പെടുന്നു. ശിവനാണ് ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ. ഹൈന്ദവ ഇതിഹാസമായ രാമായണവുമായി ഈ സ്ഥലം ബന്ധപ്പെട്ടുകിടക്കുന്നുവെന്നാണ് വിശ്വാസം. തമിഴ്നാട്ടില്‍ നിന്നും അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും വിശ്വാസികള്‍ ഇവിടെയത്തുന്നു. ക്ഷേത്രപരിസരത്ത് ഏതാനും പെയിന്റിംഗുകളും, കൊത്തുപണികളുമുള്ളത് വളരെ ആകര്‍ഷകമാണ്. ഇവിടുത്തെ ഒരു പ്രധാന കഴ്ചയാണ് ഹാങ്ങിംഗ് പില്ലര്‍.