തമിഴ്നാട്ടിലെ ഏറ്റവും വലിയ ഡാമുകളിലൊന്നാണ് മേട്ടൂര്‍ ഡാം. ധര്‍മ്മപുരി ജില്ലയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. കാവേരി നദിയിലെ ഒരു മലയിടുക്കിലാണ് ഈ അണക്കെട്ട് സ്ഥാപിച്ചിരിക്കുന്നത്. ജില്ലയിലെ വൈദ്യുതി വിതരണം ഏറിയപങ്കും ഇവിടെ നിന്നാണ്. ഡാം മാത്രമല്ല മേട്ടൂരിന്റെ മതപരമായ പ്രധാന്യവും എടുത്ത് പറയേണ്ടതാണ്. തമിഴ്നാടിന്റെ മറ്റ് പ്രദേശങ്ങളില്‍ നിന്ന് ഇവിടേക്ക് ബസ് സര്‍വ്വീസും, ടാക്സികളും ലഭിക്കും.
ഈ പ്രദേശത്തെ ഏറ്റവും പ്രധാന ഉത്സവം ആദിപെരുക്ക് ആണ്. സ്റ്റാന്‍ലി റിസര്‍വോയര്‍ എന്ന പേരിലും മേട്ടൂര്‍ ഡാം അറിയപ്പെടുന്നു. രണ്ട് ജലവൈദ്യുത പദ്ധതികള്‍ ഇവിടെയുണ്ട്.