Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ധര്‍മ്മപുരി » കാലാവസ്ഥ

ധര്‍മ്മപുരി കാലാവസ്ഥ

ശൈത്യകാലമാണ് ധര്‍മ്മപുരി സന്ദര്‍ശിക്കാന്‍ അനുയോജ്യമായ കാലം. ജൂലൈ മുതല്‍ ചെറിയതോതില്‍ മഴ ധര്‍മ്മപുരിയില്‍ പെയ്തുതുടങ്ങും. ശൈത്യകാലത്ത് സന്ദര്‍ശനത്തിന് താല്പര്യമില്ലാത്തവര്‍ക്ക് ഇക്കാലത്ത് ഇവിടം സന്ദര്‍ശിക്കാം.

വേനല്‍ക്കാലം

ധര്‍മ്മപുരിയിലെ വേനല്‍ക്കാലം നല്ല ചൂടുള്ളതാണ്. ഏപ്രിലിനും ജൂണ്‍ മാസത്തിനുമിടയിലാണ് വേനല്‍ക്കാലം. ഇക്കാലത്ത് ഇവിടുത്തെ അന്തരീക്ഷ താപനില 32 ഡിഗ്രി സെല്‍ഷ്യസിനും,38 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലാണ്.

മഴക്കാലം

ജൂലൈയിലാരംഭിക്കുന്ന മഴക്കാലം ഒക്ടോബര്‍ വരെ നീണ്ടുനില്ക്കും. മിതമായ ചൂടേ ഇക്കാലത്ത് അനുഭവപ്പെടാറുള്ളൂ. ഇവിടെ കനത്ത മഴ സാധാരണയായി പെയ്യാറില്ല. ഇക്കാലത്ത് സഞ്ചാരികള്‍ക്ക് ഇവിടം സന്ദര്‍ശിക്കാവുന്നതാണ്.

ശീതകാലം

നവംബര്‍ മുതല്‍ ഫെബ്രുവരി വരെയാണ് ശൈത്യകാലം. ഇക്കാലത്തെ കുറഞ്ഞ അന്തരീക്ഷ താപനില 18 ഡിഗ്രി സെല്‍ഷ്യസും, കൂടിയത് 25 ഡിഗ്രി സെല്‍ഷ്യസുമാണ്.