Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ധര്‍മ്മസ്ഥല » കാലാവസ്ഥ

ധര്‍മ്മസ്ഥല കാലാവസ്ഥ

വേനല്‍ക്കാലം

മാര്‍ച്ച് മുതല്‍ ജൂണ്‍വരെയുള്ള കാലമാണ് ഇവിടെ വേനല്‍ക്കാലം. വേനില്‍ ധര്‍മ്മസ്ഥലയില്‍ നല്ല ചൂടാണ്. അതിനാല്‍ത്തന്നെ കാഴ്ചകള്‍ ഒന്നും ശരിയായി ആസ്വദിക്കാന്‍ കഴിയില്ല. വേനല്‍ക്കാലത്തെ പകലുകള്‍ക്ക് സഹിക്കാനാവാത്ത ചൂടാണ്. ഏപ്രില്‍ മെയ് മാസങ്ങളിലാണ് ഏറ്റവും കൂടുതല്‍ ചൂടനുഭവപ്പെടുന്നത്.

മഴക്കാലം

ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലത്താണ് ധര്‍മ്മസ്ഥലയിലെ മണ്‍സൂണ്‍. അത്യാവശ്യം നല്ല മഴയുണ്ടാകുന്ന സ്ഥലമാണിത്. അതിനാല്‍ത്തന്നെ മഴക്കാലവും ധര്‍മ്മസ്ഥലയാത്ര അത്ര സുഖകരമാകില്ല.

ശീതകാലം

നവംബര്‍ മുതല്‍ ഫെബ്രുവരിവരെയുള്ള ശൈത്യകാലമാണ് ധര്‍മ്മസ്ഥലയില്‍ ഏറ്റവും മനോഹരമായ കാലാവസ്ഥയുണ്ടാവുത. വളരെ പ്രസന്നമായ അന്തരീക്ഷമാണ് അപ്പോള്‍ ധര്‍മ്മസ്ഥലയില്‍. ഇക്കാലത്താണ് ഇവിടെ ഏറ്റവും കൂടുതല്‍ സഞ്ചാരികള്‍ എത്തുന്നത്. ഒക്ടോബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള ഏത് സമയത്തും ധര്‍മ്മസ്ഥലയിലെത്താം, കാഴ്ചകള്‍ കണ്ട് നടക്കാം.