Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» ധേന്‍കനല്‍

ധേന്‍കനല്‍ -  പ്രകൃതിരമണീയമായ ഒരു ഗ്രാമം

22

ഒഡീഷയുടെ തലസ്ഥാനമായ ഭുവനേശ്വറില്‍ നിന്നും 99 കിലോമീറ്റര്‍ അകലെയാണ് ധേന്‍കനല്‍ എന്ന പ്രകൃതിരമണീയമായ ഗ്രാമം. ധേന്‍കനലിനെ മറ്റിടങ്ങിളില്‍ നിന്നും വത്യസ്തമാക്കുന്നത് മനംമയക്കുന്ന പ്രകൃതി സൌന്ദര്യം തന്നെ.വിവിധതരത്തിലുള്ള സസ്യ-ജന്തുജാലങ്ങളും നിറഞ്ഞ ഈ വശ്യഗ്രാമത്തിന് സൌന്ദര്യം കൂട്ടാന്‍ കുന്നുകളും മലനിരകളും പുഴകളും എല്ലാമുണ്ട്.

പ്രകൃതിയേക്കാള്‍ മികച്ച മറ്റൊരു ശില്പിയില്ലെന്ന് ധേന്‍കനല്‍ കാണുന്നവര്‍ ഉറപ്പിച്ചുപറയും. പച്ചതിങ്ങിയ മരങ്ങളും കടുവയും ആനയും അടക്കമുള്ള വന്യമൃഗങ്ങളും നിറഞ്ഞതാണ് ഇവിടത്തെ കാട്. അതേസമയം,  ധേന്‍കനല്‍ നിവാസികളുടെ കരവിരുതുകളും ഈ നാടിന്‍റെ പ്രകൃതിരമണീയത വര്‍ധിപ്പിക്കുന്നു.

വിനോദസഞ്ചാരകേന്ദ്രങ്ങള്‍

വിശ്വാസങ്ങളിലും പാരമ്പര്യങ്ങളിലും അടിയുറച്ചു വിശ്വസിക്കുന്ന ആചാരങ്ങള്‍ കൃത്യമായി അനുഷ്ഠിക്കുന്ന ജനതയാണ് ധേന്‍കനലിലേത്.അതുകൊണ്ട് തന്നെ നിരവധി ആരാധനാലയങ്ങള്‍ ധേന്‍കനലിലുണ്ട്. സുന്ദരമായ ഹിന്ദു ആരാധനാലയങ്ങള്‍ ധേന്‍കനലിന്‍റെ സമ്പത്താണ്. പതിനെട്ടാം നൂറ്റാണ്ടില്‍ പണികഴിപ്പിച്ച ബലഭദ്രക്ഷേത്രം ഇതിനൊരുദാഹരണമാണ്.

ധേന്‍കനലിലെ മറ്റൊരു പ്രസിദ്ധമായ ഹിന്ദു ആരാധനാലയമാണ് ശംഭുഗോപാല്‍ ക്ഷേത്രം. അതേപോലെ ശ്രീരാമനെ ആരാധിക്കുന്ന രഘുനാഥ ക്ഷേത്രം,കുനജകണ്ഠ കൃഷ്ണ ക്ഷേത്രം തുടങ്ങി പുണ്യ പുരാതന ക്ഷേത്രങ്ങള്‍ പെരുമ കൊണ്ടും സൌന്ദര്യം കൊണ്ടും സഞ്ചാരികളെ ആകര്‍ഷിക്കുന്നു. ശിവ ഭഗവാന്‍റെ വാസസ്ഥലമെന്ന് വിശ്വസിക്കുന്ന കപിലാഷ് ആണ് ധേന്‍കനലിലെ മറ്റൊരു പ്രധാന ആകര്‍ഷണ കേന്ദ്രം.മഹിമ ധര്‍മ്മ മതവിഭാഗത്തിന്‍റെ പ്രധാന ആരാധനകേന്ദ്രമായ ജോരന്ത, വിവിധ ഹിന്ദുദേവാലയങ്ങളുള്ള ക്വാലോ തുടങ്ങിയവയാണ് ധേന്‍കനലിലെ മറ്റ് കാഴ്ച്ചകള്‍.

ശ്രീരാമക്ഷേത്രം സ്ഥിതി ചെയ്യുന്ന സപ്തസാജ്യ എന്ന നയനസുന്ദരമായ പ്രദേശം ധേന്‍കനലില്‍ നിന്നും കുറച്ചകലെയാണ്. സിദ്ധേശ്വരനെ ആരാധിക്കുന്ന ലടഗടയാണ് ധേന്‍കനലിലെ മറ്റൊരു കേന്ദ്രം. ഇതുകൂടാതെ ഭഗവാന്‍ വിഷ്ണു നാഗ രാജാവായ അനന്തനു മുകളില്‍ ശയിക്കുന്ന സാരംഗയും ധന്‍ദധര്‍ എന്ന സുന്ദരഭൂമിയും യാത്രികരെ ആകര്‍ഷിക്കാന്‍ ധേന്‍കനലിലുണ്ട്.

ധേന്‍കനല്‍ പ്രശസ്തമാക്കുന്നത്

ധേന്‍കനല്‍ കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം ധേന്‍കനല്‍

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം ധേന്‍കനല്‍

  • റോഡ് മാര്‍ഗം
    മറ്റ് സംസ്ഥാനങ്ങളുമായി ബന്ധിപ്പിക്കപ്പെടുന്ന ദേശീയപാതകളും സംസ്ഥാനപാതകളും ഇള്ളതുകൊണ്ട് തന്നെ ധേല്‍കനലിലേക്ക് റോഡ് വഴിയെത്താനും സഞ്ചാരികള്‍ക്ക് ബുദ്ധിമുട്ടില്ല.വിനോദസഞ്ചാരികളെ ഉദ്ദേശിച്ച് തന്നെ നിരവധി ടാക്സികള്‍ ഈ റൂട്ടില്‍ സര്‍വ്വീസ് നടത്തുന്നുണ്ട്. ഇതുകൂടാതെ ധേന്‍കനലിലെ വിവിധസ്ഥലങ്ങളില്‍ ചുറ്റിത്തരിയാനും ടാക്സികള്‍ ഇവിടെ സുലഭമാണ്.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    യാത്ര റെയില്‍ വഴിയാണെങ്കില്‍ കട്ടക്ക് റെയില്‍വെ സ്റ്റേഷനിലിറങ്ങാം.രാജ്യത്തെ നിരവധി പ്രധാന നഗരങ്ങളെല്ലാം കട്ടക്ക് റെയില്‍വേ സ്റ്റേഷനുമായി ബന്ധിപ്പിക്കപ്പെട്ടിട്ടുണ്ട്. റെയില്‍വേ സ്റ്റേഷനിലെത്തുന്നവര്‍ക്ക് പിന്നീട് ബസ്സിലോ ടാക്സി പിടിച്ചോ ധേന്‍കനലില്‍ എത്താം.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    വിമാനമാര്‍ഗ്ഗമാണ് യാത്രയെങ്കില്‍ ധേന്‍കനലിന് ഏറ്റവും അടുത്തുള്ള വിമാനത്താവളം ഭുവനേശ്വറിലെ ബിജു പട്നായിക്ക് വിമാനത്താവളമാണ്. രാജ്യത്തിലെ വിവിധ ഭാഗങ്ങളിലുള്ള പ്രധാന നഗരങ്ങളില്‍ നിന്നെല്ലാം ഇവിടേക്ക് സര്‍വ്വീസുകളുണ്ട്. രാജ്യത്തെ വിവിധ മെട്രോകളിലേക്കും കൊല്‍ക്കത്ത,മുംബൈ,ഡല്‍ഹി,ചെന്നൈ, ഹൈദ്രാബാദ്, വിശാഖപട്ടണം തുടങ്ങി പലയിടങ്ങലിലേക്കും ഇവിടെനിന്നും സ്ഥിരം വിമാന സര്‍വ്വീസുകളുണ്ട്.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
25 Apr,Thu
Return On
26 Apr,Fri
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
25 Apr,Thu
Check Out
26 Apr,Fri
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
25 Apr,Thu
Return On
26 Apr,Fri