ദെഹിംഗ് സത്രത്തിന് സാമൂഹികമായും മതപരമായും വളരെയധികം പ്രാധാന്യമുണ്ട്. കാലങ്ങളായി ആസാമി സാമൂഹത്തിന്റെ നട്ടെല്ലായും ഇത് വര്‍ത്തിക്കുന്നു. ആസാമിന്റെ സമ്പന്നമായ ചരിത്രത്തിന്റെ പ്രതീകമായാണ് ദെഹിംഗ് സത്രം കണക്കാക്കപ്പെടുന്നത്. മതകേന്ദ്രമായതിനാല് ദെഹിംഗ് സത്രത്തിന് അഹോം രാജാക്കന്മാരില് നിന്ന് വലിയ പ്രോത്സാഹനം ലഭിച്ചിരുന്നു.
രാജേശ്വര് സിങ്ഹ, ഗൗരിനാഥ് സിങ്ഹ എന്നവര്‍ ദെഹിംഗ് സത്രത്തിന്റെ കാര്യത്തില്‍ വലിയ ശ്രദ്ധ പുലര്‍ത്തിയ അഹോം രാജാക്കന്മാരാണ്. പ്രശസ്തമായ മൗമോറിയ വിപ്ളവ കാലത്ത് (1769-1806) ഇവര്‍ ദെഹിംഗ് സത്രത്തിന് സംരക്ഷണം ഒരുക്കി.
ദെഹിംഗ് സത്ര ഇപ്പോള്‍ നാശത്തിന്റെ വക്കിലാണെങ്കിലും ധാരാളം സഞ്ചാരികള്‍ ഇവിടെ എത്തുന്നു. ഈ സത്ര സമ്പന്നമായ ഭൂതകാലത്തിന്റെ ഓര്‍മ്മകളിലേക്ക് സഞ്ചാരികളെ കൈപിടിച്ച് നടത്തും. ദെഹിംഗ് നദിയുടെ തീരത്താണ് സത്രം സ്ഥിതി ചെയ്യുന്നത്. നദിയുടെ പേര് തന്നെയാണ് സത്രത്തിനും നല്‍കിയിരിക്കുന്നത്. പ്രദേശത്തിന്റെ ഗ്രാമ്യഭംഗിയും സഞ്ചാരികളെ ഇവിടേക്ക് ആകര്‍ഷിക്കുന്നുണ്ട്.