ദിഞ്ജോയ് സത്രത്തിന്റെ അനുബന്ധമാണ് മോഡേര്‍ഖത് സത്രം. ദിഞ്ജോയ് സത്രത്തിലെ പ്രധാന പുരോഹിതനായിരുന്ന സിദാനന്ദദേബ് ദിഞ്ജോയ്യുടെ സഹോദരനായ ചന്ദ്രകാന്തദേബ് ആണ് ഇത് സ്ഥാപിച്ചത്. ദിബ്രുഗഡ് ജില്ലയിലെ ചബുവായില് നിന്ന് അഞ്ച് കിലോമീറ്റര്‍ അകലെയാണ് മോഡേര്‍ഖത് സത്രം സ്ഥിതി ചെയ്യുന്നത്. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഇവിടേയ്ക്ക് ഓട്ടോറിക്ഷകള്‍, ടാക്സികള്‍, ബസുകള്‍ എന്നിവ ലഭിക്കും.
മോഡേര്‍ഖത് സത്രം സന്ദര്‍ശിക്കുന്നതിന് നാടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിശ്വാസികള്‍ എത്തുന്നുണ്ട്. അഹോം രാജാക്കന്മാരുടെ ഭരണകാലത്ത് സത്രങ്ങള്‍ മതകേന്ദ്രങ്ങള്‍ മാത്രമായിരുന്നില്ല, സംസ്കാരത്തെ കുറിച്ച് ജനങ്ങളെ പഠിപ്പിക്കുന്ന കേന്ദ്രങ്ങള്‍ കൂടിയായിരുന്നു.
ആസ്സാമിലെ മറ്റു സത്രങ്ങളെ പോലെ മോഡേര്‍ഖത് സത്രവും ആ പ്രതാപകാലത്തിന്റെ പ്രതീകമായി നിലകൊള്ളുന്നു. സാമൂഹിക- സാംസ്കാരിക കേന്ദ്രം എന്നതിനുമപ്പുറമാണ് ഇന്ന് അവയുടെ സ്ഥാനം.