ഷോപ്പിങ് ഇഷ്ടപ്പെടുന്നവരെ ദിമാപൂര്‍ ഒരിക്കലും നിരാശപെടുത്തില്ല. റുസാഫെമ ശരിക്കുമൊരു ഷോപ്പിങ് സ്വര്‍ഗമാണ് പ്രത്യേകിച്ച് നാഗാസിന്റെ പരമ്പരാഗത ഉത്പന്നങ്ങള്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക്. കൊഹിമയില്‍ നിന്നും 5 കിലോമീറ്റര്‍ അകലെ ദിമാപൂര്‍-കൊഹിമ റോഡില്‍ സ്ഥിതി ചെയ്യുന്ന റുസൈഫെമയില് നിരവധി സ്റ്റോറുകളുണ്ട്.
വര്‍ണാഭമായ തെരുവുകള്‍ നാഗാ സംസ്കാരത്തിന്റെ സത്ത ഉള്‍ക്കൊള്ളുന്നവയാണ്. പരമ്പരാഗത നാഗ ഉടയാടകള്‍, ഷോളുകള്‍, മറ്റ് ആഭരണങ്ങള്‍ എന്നിവ ബസാറുകളില്‍ ലഭിക്കും. ഇവയിലേറെയും നിര്‍മ്മിക്കുന്നത് സംസ്ഥാനത്തെ സ്ത്രീകള്‍ നേതൃത്വം നല്കുന്ന കരകൗശല , കുടില്‍ വ്യവസയത്തിലൂടെയാണ്.
ഇത്തരം ബഹുവര്‍ണ ബസാറുകള്‍ക്ക് പുറമെ റുസാഫെമയുടെ മറ്റൊരാകര്‍ഷണം കച്ചാരി രാജ്യത്തിന്റെ തെളിവുകളാണ്. ശേഷിപ്പുകളില്‍ പലതും നശിച്ച അവസ്ഥയിലാണെങ്കിലും ചരിത്രത്തിന്റെ തെളിവുകളാണിവ. റുസാഫെമ ദിമാപൂരിനടുത്തായതിനാല് ഷോപ്പിങ് സ്ഥലത്തെത്താന്‍ അധിക ദൂരമില്ല.