ദിണ്ടുക്കല്‍ ജില്ലയിലെ ചെറിയൊരു പട്ടണമാണിത്. എങ്കിലും കാണാന്‍ ഒരുപാട് സ്ഥലങ്ങളും കാഴ്ചകളും ഇവിടെയുണ്ട്. വാടിപട്ടി മഠം, കാമരാജര്‍ ഡാം, തിരുമല കുന്നുകള്‍ , കുത്ലഡാംപട്ടി വെള്ളച്ചാട്ടം, അതിശയം തീം പാര്‍ക്ക് എന്നിവയെ കൂടാതെ ഏതാനും തടാകങ്ങളും റിസോര്‍ട്ടുകളും ഈ പട്ടണത്തിന്റെ ദൃശ്യപൂരങ്ങളില് ചിലതാണ്. ഏറെ വര് ണ്ണപ്പകിട്ടുകളോടെ ഇവിടെ കൊണ്ടാടുന്ന അളഗര്‍ മഹോത്സവത്തിന് നാടിന്റെ മുക്കിലും മൂലയിലും നിന്ന് ഭക്തര്‍ ഇവിടേക്ക് ഒഴുകിയെത്തുന്നു.