ചെറിയ കാശ്മീര്‍ എന്ന് വിളിപ്പേരുള്ള സ്ഥലമാണ് ബഡേര്‍വ. കില്ല മൊഹല്ല മുതല്‍ ഗുപ്ത് ഗംഗ വരെയും ക്വാബ്രിസ്ഥാന് മുതല്‍ ഗാത വരെയും നീണ്ടു കിടക്കുന്നു ഈ സ്ഥലം. കുന്നിന്‍പുറ ടൗണായ ബഡേര്വ്വ ബടോടില്‍ നിന്നും 80 കിലോമീറ്റര്‍ അകലത്തിലാണ്. വാസുകി നാഥ് ക്ഷേത്രം, സുബര്‍ നാഗ് ക്ഷേത്രം, നാഗ്നി മാതാ ക്ഷേത്രം, ഗുപ്ത ഗംഗാ ക്ഷേത്രം തുടങ്ങിയ ആരാധനാലയങ്ങള്‍ക്ക് പേരുകേട്ട സ്ഥലമാണിത്.
ഏപ്രില്‍ മുതല്‍ ഇവിടെ വിവിധ തരം ഉത്സവങ്ങള്‍ ആരംഭിക്കുന്നു. ഹിന്ദുക്കളുടെ പ്രധാനപ്പെട്ട കാശ്മീര്‍ യാത്രയുടെ പ്രധാനപ്പെട്ട ഒരു കേന്ദ്രമാണ് ഇത്. സാഹസികരായ യാത്രികരുടെയും ട്രക്കിംഗ് പ്രിയരുടെയും ഇഷ്ടകേന്ദ്രം കൂടിയാണ് ഇത്.