Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ദൊഡ്ഡമക്കലി » കാലാവസ്ഥ

ദൊഡ്ഡമക്കലി കാലാവസ്ഥ

വര്‍ഷത്തില്‍ ഏത് സമയത്തും സന്ദര്‍ശിക്കാവുന്ന ഒരിടമാണ് ദൊഡ്ഡമക്കലി. എന്നാലും ജൂലൈ, ആഗസ്ത്, ഫെബ്രുവരി മാസങ്ങളിലാണ് ഇവിടെ ഏറ്റവും കൂടുതല്‍ സഞ്ചാരികള്‍ എത്താറുള്ളത്.

വേനല്‍ക്കാലം

മാര്‍ച്ച് മുതല്‍ മെയ് വരെയാണ് വേനല്‍ക്കാലം. വേനല്‍ക്കാലത്ത് പകല്‍സമയത്ത് കടുത്ത ചൂട് അനുഭവപ്പെടുന്നു. 40 ഡിഗ്രി സെല്‍ഷ്യസിനും 22 ഡിഗ്രി സെല്‍ഷ്യസിനുമിടയിലായിരിക്കും ഈ സമയത്തെ ചൂട്. എങ്കിലും നിരവധി യാത്രികര്‍ വേനല്‍ക്കാലത്തും ദൊഡ്ഡമക്കലിയിലെത്താറുണ്ട്.

മഴക്കാലം

ജൂണ്‍ മുതല്‍ ഒക്‌ടോബര്‍ വരെയുള്ള കാലത്താണ് ഇവിടെ മഴപെയ്യുന്നത്. വര്‍ഷാവര്‍ഷം മഴയുടെ തോതും രീതികളുമെല്ലാം മാറിമറിയും. 

ശീതകാലം

നവംബര്‍ മുതല്‍ ഫെബ്രുവരിവരെയുള്ള ശൈത്യകാലത്താണ് ദൊഡ്ഡമക്കലി യാത്രയ്ക്ക് യോജിച്ച സമയം. പകല്‍ സമയത്തും രാത്രിയുമെല്ലാം മനോഹരമായ കാലാവസ്ഥയാണ് ഇക്കാലത്തുണ്ടാവുക. 10 ഡിഗ്രി സെല്‍ഷ്യസ് മാത്രമാണ് ഇക്കാലത്തെ കുറഞ്ഞ താപനില. കൂടിയത് 32 ഡിഗ്രിയും.