Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ദുബാരെ » കാലാവസ്ഥ

ദുബാരെ കാലാവസ്ഥ

സെപ്റ്റംബര്‍ മുതല്‍ മെയ് വരെയുള്ള മാസങ്ങളാണ് ദുബാരെ സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യം. എന്നാലും ആനപരിശീലന കേന്ദ്രവും മറ്റും വര്‍ഷത്തില്‍ ഏത് സമയത്തും വന്ന് ആസ്വദിക്കാവുന്ന സ്ഥലങ്ങളാണ്. മാര്‍ച്ച്, ഏപ്രില്‍, മെയ് മാസങ്ങളില്‍ ആനകള്‍ പുറത്ത് ചുറ്റിത്തിരിയുന്നത് കാണാം. ഒക്‌ടോബര്‍ - നവംബര്‍ മാസങ്ങളാണ് പുറംകാഴ്ചകള്‍ കാണാന്‍ അനുയോജ്യം.

വേനല്‍ക്കാലം

മാര്‍ച്ച് മുതല്‍ ജൂണ്‍വരെയാണ് ഇവിടെ വേനല്‍ക്കാലം. ഏത് കാലത്തും സഞ്ചാരയോഗ്യമാണ് ദുബാരെ. പരമാവധി 35 ഡിഗ്രി സെല്‍ഷ്യസാണ് കടുത്ത വേനല്‍ക്കാലത്ത് ഇവിടുത്തെ ഇയര്‍ന്ന താപനില. ഇക്കാലത്തും ഇവിടെ നിരവധി സഞ്ചാരികള്‍ വരാറുണ്ട്.

മഴക്കാലം

ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെയാണ് ദുബാരെയില്‍ മഴക്കാലം. കനത്ത മഴ ലഭിക്കുന്ന പ്രദേശമാണിത്. മീന്‍പിടുത്തം, വാട്ടര്‍ റിഫ്റ്റിംഗ് പോലുള്ളവ സാധ്യമാകാത്തതിനാല്‍ മഴക്കാലത്ത് ഇവിടെയെത്തുന്ന സഞ്ചാരികളുടെ എണ്ണം താരതമ്യേന കുറവാണ്.

ശീതകാലം

ഒക്‌ടോബര്‍ മുതല്‍ ഫെബ്രുവരി വരെയാണ് ദുബാരെയില്‍ ശൈത്യകാലം. താപനില 15 ഡിഗ്രി സെല്‍ഷ്യസ് മാത്രമായിരിക്കും ഇക്കാലത്ത് ഇവിടുത്തെ ശരാശരി താപനില. ശീതകാലത്താണ് ദുബാരെയില്‍ യാത്രക്കാരുടെ തിരക്കേറുക.