ദുന്‍ഗര്‍പൂരില്‍ നിന്നും 9 കിലോമീറ്റര്‍ അകലെ ഒരു കുന്നിന്‍മുകളില്‍ സ്ഥിതിചെയ്യുന്ന ശിവക്ഷേത്രമാണ് ഭുവനേശ്വറിലെ പ്രധാന ആകര്‍ഷണം. സ്വയംഭൂവായ ശിവലിംഗമാണ് ക്ഷേത്രത്തിലേത്. അടുത്തായി പുരാതനമായ ഒരു ആശ്രമമുണ്ട്. രംഗ്പഞ്ചമി സമയത്ത് ഇവിടെ ഉത്സവം നടക്കാറുണ്ട്.
ഗെയര്‍ നൃത്തമാണ് ഈ ഉത്സവത്തിന്റെ പ്രധാന സവിശേഷത. നീണ്ട മേല്‍വസ്ത്രങ്ങളണിഞ്ഞുകൊണ്ട് പുരുഷന്മാരാണ് ഈ നൃത്തം ചെയ്യുന്നത്. ഭില്‍ വിഭാഗത്തിന്റെ തനതുനൃത്തരൂപമാണിത്. ഹോളി ആഘോഷങ്ങളുടെ സമയത്തും ഈ നൃത്തം അവതരിപ്പിക്കപ്പെടാറുണ്ട്.