ദ്വാരകയിലെത്തുന്ന ഒരു സഞ്ചാരിയും കാണാതെ പോകരുതാത്ത കാഴ്ചയാണ് ബെയ്റ്റ് ദ്വാരക. വല്ലഭാചാര്യര്‍ നിര്‍മിച്ച ശ്രീകൃഷ്ണ ക്ഷേത്രം ഇവിടെയാണ്. 500 വര്‍ഷം പഴക്കമുണ്ട് ഇതിന്. ബെയ്റ്റ് ദ്വാരകയിലെ കൃഷ്ണ ക്ഷേത്രത്തിനടുത്തായിത്തന്നെയാണ് ദാണ്ഢിവാലാ ഹനുമാന്‍ക്ഷേത്രം സ്ഥിതിചെയ്യുന്നത്.
ഹനുമാന്റെ മകനായ മകരദ്വജന്റെ പ്രതിഷ്ഠയാണ് ഈ ക്ഷേത്രത്തിന്റെ പ്രത്യേകത. ലങ്കാദഹനത്തിനുശേഷം കടലില്‍ മുങ്ങിക്കുളിച്ച ഹനുമാന്റെ വിയര്‍പ്പു ഭക്ഷിച്ച മത്സ്യത്തില്‍ നിന്നും മകരദ്വജന് ഉണ്ടായി എന്നാണ് വിശ്വാസം. ഇതുകാരണം പകുതി വാനരനും പകുതി ഉരഗവുമാണ് മകരദ്വജന്.