ദൊസോംഗുവിന് സമീപമുള്ള പാസിംഗ്ദാമിന് വിളിപ്പാടകലെയാണ് ഈ ബുദ്ധ വിഹാരം സ്ഥിതി ചെയ്യുന്നത്. പുരാതന ആരാധനാ കേന്ദ്രമായ ഇവിടെ മൂന്ന് വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന പ്രത്യേക ആരാധനാ പരിപാടിക്ക് നിരവധി വിശ്വാസികള്‍ എത്താറുണ്ട്. ഈ ആരാധനയുടെ ഭാഗമായി മൊണാസ്ട്രിയിലെ എല്ലാ സമ്പത്തും പൊതുപ്രദര്‍ശനത്തിന് വെക്കാറുണ്ട്. മൊണാസ്ട്രിക്ക് സമീപം ചൂരല്ക്കൊണ്ട് നിര്‍മിച്ച പാലമുണ്ട്. ഇത് മുറിച്ചുകടക്കുന്നതും വേറിട്ട അനുഭവമായിരിക്കും.