ഷില്ലോങില്‍ നിന്നും 90 കിലോമീറ്റര്‍ അകലെയാണ് ഡിസ്കവര് ഇന്ത്യ മാഗസിന് ഏഷ്യയിലെ ഏറ്റവും വൃത്തിയുള്ള ഗ്രാമം എന്ന് പ്രഖ്യാപിച്ച മാവ്ലിന്നോങ് ഗ്രാമം സ്ഥിതി ചെയ്യുന്നത്. ഇന്‍ഡോ-ബംഗ്ലാ അതിര്‍ത്തിയിലാണ് ഗ്രാമം സ്ഥിതി ചെയ്യുന്നത്. കൃഷിയാണ് ഗ്രാമവാസികളുടെ പ്രധാന തൊഴില്‍.
വര്‍ഷങ്ങളായി സ്വന്തം പരിസരം വൃത്തിയായി സൂക്ഷിക്കുന്നവരാണ് ഇവിടെയുള്ളവര്‍. മുളയില്‍ നിര്‍മ്മിച്ച ചവറ് വീപ്പകള്‍ എല്ലായിടത്തും കാണാം. ചവറുകള്‍ ഗ്രാമവാസികള്‍ ഒരിടത്തും വലിച്ചെറിയാറില്ല. ഈ മാലിന്യങ്ങള്‍ കുഴിയില്‍ ശേഖരിച്ച് പിന്നീട് വളമായി ഉപയോഗിക്കും. സ്ഥിരമായി ചെടികള്നട്ടും വനങ്ങള്‍ സംരക്ഷിച്ചും ഗ്രാമവാസികള്‍ വനസംരക്ഷണത്തിന്റെ സന്ദേശം വ്യാപിപ്പിക്കുന്നതില്‍ അവരുടേതായ പങ്ക് വഹിക്കുകയും ചെയ്യുന്നു.
ജീവനുള്ള വേരുകളുടെ പാലം, സന്തുലന പാറ തുടങ്ങി അത്ഭുകരങ്ങളായ കാഴ്ചകളും ഈ മനോഹര ഗ്രാമം നല്‍കുന്നുണ്ട്. നഗര ജീവിതത്തിന്റെ തിരക്കില്‍ നിന്നും ആശ്വാസം നേടുന്നതിന് ഒരു ദിവസം ചെലവഴിക്കാന്‍ അനുയോജ്യമായ സ്ഥലമാണിത്.